മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ആയ മുരളി ദിയോറ അന്തരിച്ചു
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും ആയ മുരളി ദിയോറ അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 77-ാം വസ്സിലാണ് ദിയോറയുടെ അന്ത്യം.
നവംബര്‍ 24 ന് പുലര്‍ച്ചെ 3.25 ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മുന്‍ എംപി മിലിന്ദ് ജിയോറ മകനാണ്. ശവ സംസ്കാരം വൈകീട്ട് മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടക്കും.

മുംബൈയില്‍ നിന്ന് നാല് തവണ പാര്‍ലമെന്റിലെത്തിയിട്ടുണ്ട് മുരളി ദിയോറ. രണ്ട് തവണ കേന്ദ്ര മന്ത്രിയുമായിരുന്നു. ആദ്യ യുപിഎ സര്‍ക്കാരില്‍ 2006 ലാണ് മുരളി ദിയോറ കേന്ദ്ര മന്ത്രിയാകുന്നത്. രണ്ടാം യുപിഎ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. പെട്രോളിയം, കമ്പനികാര്യം എന്നീ വകുപ്പുകളാണ് അദ്ദഹം കൈകാര്യം ചെയ്തിരുന്നത്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ദിയോറ 1977 മുതല്‍ 78 വരെ മുംബൈ മേയര്‍ ആയിരുന്നു. മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചത്. പിന്നീട് മകന് മിലിന്ദ് ദിയോറയും ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചു.
22 വര്‍ഷം മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നു മുരളി ദിയോറ. ഇന്ദിര ഗാന്ധിയുടെ കാലത്തായിരുന്നു ഈ നിയമനം. പീന്നീട് പുതിയ ആളുകള്‍ വരട്ടെ എന്ന് പറഞ്ഞ് ദിയോറ തന്നെ പ്രസിഡന്റ് സ്ഥ്നം ഒഴിയുകയായിരുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു ദിയോറ.
-
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം












Click it and Unblock the Notifications