കനത്ത ചൂട്; പാർട്ടി കൺവെൻഷനിടെ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം കുഴഞ്ഞുവീണു
അഹമ്മദാബാദ്: കനത്ത ചൂട് താങ്ങാനാവാതെ മുതിർ കോൺഗ്രസ് നേതാവ് പി ചിദംബരം ബോധരഹിതനായി. ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന പാർട്ടി കൺവെൻഷനിടെയാണ് ചിദംബരം കുഴഞ്ഞുവീണത്. ഉടൻ തന്നെ ചിദംബരത്തെ പാർട്ടി പ്രവർത്തകർ താങ്ങിയെടുത്ത് പോകുന്ന വീഡിയോ പുറത്തുവന്നിരുന്നു. പിതാവ് സുഖമായിരിക്കുന്നതായി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം പറഞ്ഞു. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
ചൂടുള്ള കാലാവസ്ഥ കാരണം തനിക്ക് നിർജ്ജലീകരണം സംഭവിച്ചെന്നും ആശുപത്രിയിൽ എല്ലാ പരിശോധനകളും നടത്തിയെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും എല്ലാവർക്കും നന്ദി എന്നും മെഡിക്കൽ ചെക്കപ്പിന് ശേഷം പി ചിദംബരം എക്‌സിൽ എഴുതി. അഹമ്മദാബാദിലെ സാബർമതി നദീതീരത്ത് വെച്ചാണ് കോൺഗ്രസിന്റെ കൺവെൻഷൻ നടക്കുന്നത്.

മഹാത്മാ ഗാന്ധി ബ്രിട്ടീഷ് സർക്കാരിനെതിരെ ഉപ്പ് സത്യഗ്രഹം നടത്തിയ സ്ഥലം കൂടിയാണ് സാബർമതി ആശ്രമം. ന്യായ് പഥ്: സങ്കൽപ്, സമർപൺ, സംഘർഷ് ( നീതിയുടെ പാത: ദൃഢനിശ്ചയം, പ്രതിബദ്ധത. പോരാട്ടം ) എന്ന പേരിലാണ് പാർട്ടി സമ്മേളനം നടക്കുന്നത്. ഏപ്രിൽ 9 ന് ആണ് കൺവെൻഷന്റെ സമാപന സമ്മേളനം. ആയിരത്തിലധികം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications