കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ദേശീയ കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയിലാണ്. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ആകാതെ കുഴങ്ങിയിരിക്കുകയാണ് പാര്‍ട്ടി. ഇതിനിടെ വിവിധ സംസ്ഥാനങ്ങളിലെ പിസിസിക്കുള്ളിലെ തമ്മിലടിയും നേതൃത്വത്തിന് വലിയ തലവേദനയാണ് വരുത്തിവെച്ചിരിക്കുന്നത്.

<strong>എനിക്ക് വോട്ട് ചെയ്ത മുസ്ലിംങ്ങളെ മറക്കാനാവില്ല; ബിജെപിയിലേക്ക് പോവില്ലെന്ന് വ്യക്തമാക്കി സുമലത</strong>എനിക്ക് വോട്ട് ചെയ്ത മുസ്ലിംങ്ങളെ മറക്കാനാവില്ല; ബിജെപിയിലേക്ക് പോവില്ലെന്ന് വ്യക്തമാക്കി സുമലത

മധ്യപ്രദേശും രാജസ്ഥാനും പഞ്ചാബും കഴിഞ്ഞ് ഇപ്പോള്‍ ദില്ലി കോണ്‍ഗ്രസിലാണ് പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിതിനെ മാറ്റാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നേതാക്കള്‍. നേതൃത്വത്തെ മാറ്റിയില്ലേങ്കില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും കനത്ത പരാജയം പാര്‍ട്ടി നേരിട്ടേക്കുമെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുകയാണ് നേതാക്കള്‍. വിശദാംശങ്ങളിലേക്ക്

 പ്രതീക്ഷകള്‍ തകര്‍ന്നു

പ്രതീക്ഷകള്‍ തകര്‍ന്നു

ബിജെപിയെ പുറത്ത് നിര്‍ത്തി തലസ്ഥാനത്ത് ഒരു തിരിച്ച് വരവ് നടത്താനുള്ള നീക്കത്തിലായിരുന്നു കോണ്‍ഗ്രസ്. ബദ്ധ ശത്രുവായ ആംആദ്മിയുമായി കൈകോര്‍ത്ത് ബിജെപിയെ പരാജയപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പദ്ധതി. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു അജയ് മാക്കന്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. നേതൃത്വവുമായി വിഷയത്തില്‍ ഉടക്കിയതോടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് അജയ് മാക്കന്‍ രാജിവെയ്ക്കുകയും ചെയ്തു. ഇതോടെയാണ് മൂന്ന് തവണ ദില്ലി മുഖ്യമന്ത്രി കൂടിയായ ഷീല ദീക്ഷിത് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പ്രതീക്ഷകളെ തകിടം മറച്ച് ആംആദ്മിയുമായുള്ള സഖ്യത്തിനെതിരെ ഷീല ദീക്ഷിത് ഉറച്ച് നിന്നു.

 രാജി വെയ്ക്കണം

രാജി വെയ്ക്കണം

ഇതോടെ സഖ്യം വെള്ളത്തിലായെന്ന് മാത്രമല്ല, ലോക്സഭ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് ബിജെപി വന്‍ മുന്നേറ്റം തന്നെ നടത്തി. ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരി. സഖ്യം ഉപേക്ഷിച്ചതാണ് ബിജെപിയുടെ മുന്നേറ്റത്തിന് വഴിവെച്ചതെന്നുള്ള വിമര്‍ശനം കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ പരാജയത്തിന് കാരണക്കാരിയായ അധ്യക്ഷ ഷീല ദീക്ഷിതിനെ മാറ്റണമെന്നാണ് നേതാക്കളുടെ ആവശ്യം. അധ്യക്ഷയെ മാറ്റാന്‍ ആവശ്യപ്പെട്ട് കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദില്ലി മെട്രോപോളിറ്റന്‍ കൗണ്‍സില്‍ അംഗവുമായ പുരുഷോത്തം ഗോയല്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

 പിസി ചാക്കോയ്ക്കെതിരെ

പിസി ചാക്കോയ്ക്കെതിരെ

വരും നിയമസഭ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത് മറ്റൊരു നേതാവിന്‍റെ നേതൃത്വത്തിലാവണമെന്ന ആവശ്യമാണ് ഗോയല്‍ കത്തില്‍ ആവശ്യപ്പെട്ടത്. ദില്ലിയുടെ ചുമതലയുള്ള എഐസിസി അംഗം പിസി ചാക്കോയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രോഹിത് മാന്‍ചന്ദ രാഹുല്‍ ഗാന്ധിക്ക് കത്തയച്ച പിന്നാലെയാണ് അധ്യക്ഷയ്ക്കെതിരേയും രാഹുല്‍ ഗാന്ധിക്ക് കത്ത് ലഭിച്ചിരിക്കുന്നത്. ഷീല ദീക്ഷിതിനെതിരായി ആംആദ്മി സഖ്യത്തെ പിന്തുണച്ച വ്യക്തിയാണ് പിസി ചാക്കോ.

 വന്‍ പരാജയം

വന്‍ പരാജയം

ഷീല ദീക്ഷിത് ഇത്തവണ മൂന്ന് ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയോടാണ് ഷീല ദീക്ഷിത് പരാജയപ്പെട്ടത്. 'പരാജയത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് ഒളിച്ചോടാന്‍ സാധിക്കില്ല. അവര്‍ക്ക് പാര്‍ട്ടിയെ നയിക്കാന്‍ ഇനി സാധിക്കില്ല. അവരുടെ നേതൃത്വത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസ് ദില്ലിയില്‍ നിന്നും തുടച്ച് നീക്കപ്പെടും, ഗോയല്‍ പറഞ്ഞു.

 പുതിയ നേതാവ്

പുതിയ നേതാവ്

കബില്‍ സിബലിനെയോ യോഗാനന്ദ് ശാസ്ത്രിയേയോ മുഖ്യമന്ത്രിമായി ഉയര്‍ത്തിക്കാട്ടി ദില്ലിയില്‍ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഗോയല്‍ കത്തില്‍ ആവശ്യപ്പെടുന്നത്. അതേസമയം തിരഞ്ഞെടുപ്പിന്‍റെ പരാജയത്തിന് പിന്നാലെ ഷീല ദീക്ഷിത് രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല. ഇത്തവണ കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരു സീറ്റുകള്‍ പോലും നേടാന്‍ സാധിച്ചില്ലേങ്കിലും ആംആദ്മിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ഏഴില്‍ അഞ്ച് ലോക്സഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് രണ്ടാം സ്ഥാനം നേടിയിരുന്നു.

<strong>ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്</strong>ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

English summary
Senior Congress leader writes to Rahul gandhi for replacing Sheila Dikshit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X