കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍

  • By
Google Oneindia Malayalam News

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാനാകാതിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തെലങ്കാന. ഇവിടെ വെറും നാല് സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയും കടുത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം 12 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഭരണ കക്ഷിയായ ടിആര്‍എസില്‍ ലയിച്ചത്.

<strong>യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക</strong>യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക

ഇപ്പോള്‍ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ടിരിക്കുകയാണ്. മുംഗോഡ് എംഎല്‍എയായ കോമാട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. രാജഗോപാല്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

 ബിജെപിയുടെ നീക്കങ്ങള്‍

ബിജെപിയുടെ നീക്കങ്ങള്‍

നാല് സീറ്റുകളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും നേടിയത്. 2014ല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകളായിരുന്നു ലഭിച്ചത്. ബിജെപി ഒരു സീറ്റും നേടി. അതേസമയം നിലംതൊടാന്‍ കഴിയാതിരുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള സംസ്ഥാനമായ തെലങ്കാനയില്‍ ഒന്നില്‍ നിന്നും മൂന്നിലേക്കുള്ള ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഈ വിജയത്തിന്‍റെ ചുവട് പിടിച്ച് കൂടുതല്‍ കോണ്‍ഗ്രസ് , ടിആര്‍എസ് നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കത്തിലായിരുന്നു സംസ്ഥാന ബിജെപി. ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ചുവട് പിടിച്ച് കോണ്‍ഗ്രസില്‍ വിമത സ്വരം ഉയര്‍ത്തിയ നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു ബിജെപിയുടെ നീക്കങ്ങള്‍.

 മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍

മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍

ഇതിന്‍റെ പിന്നാലെയാണ് രാജഗോപാല്‍ റെഡ്ഡിയുടെ രാജി. നാല്‍ഗൊണ്ട ജില്ലയിലെ മുനുഗോഡില്‍ നിന്നുള്ള എംഎല്‍എയാണ് രാജഗോപാല്‍. നാല്‍ഗൊണ്ടയില്‍ ശക്തമായ സ്വാധീനമുള്ള റെഡ്ഡിയുടെ രാജി കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച പിന്നാലെ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി റെഡ്ഡി രംഗത്തെത്തി. കോണ്‍ഗ്രസ് തെലങ്കാനയില്‍ ക്ഷയിക്കുകയാണ്. പാര്‍ട്ടിയുടെ സ്വാധീനം സംസ്ഥാനത്ത് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇനി സംസ്ഥാനം ഭരിക്കുക ബിജെപിയായിരിക്കും. ടിആര്‍എസിനെ പ്രതിരോധിക്കാന്‍ ബിജെപിക്ക് മാത്രമേ ഇനി സാധിക്കുകയുള്ളു. 2024 ലും കോണ്‍ഗ്രസിന് തിരിച്ചുവരവ് സാധ്യമല്ലെന്നും രാജഗോപാല്‍ പറഞ്ഞു.

 കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേയും റെഡ്ഡി ആഞ്ഞടിച്ചു. ഡിസംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കനത്ത പരാജയത്തിന് കാരണമായത് സംസ്ഥാന നേതൃത്വത്തിന്‍റെ പിടിപ്പുകേടാണെന്ന് റെഡ്ഡി കുറ്റപ്പെടുത്തി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡിയേയും റെഡ്ഡി വിമര്‍ശിച്ചു. 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ടിആര്‍എസില്‍ ചേര്‍ന്നത് പാര്‍ട്ടി നേതൃത്വത്തിന്‍റെ പ്രവര്‍ത്തന രീതി കൊണ്ടാണെന്നും റെഡ്ഡി കുറ്റപ്പെടുത്തി.

 രാഷ്ട്രീയ സാഹചര്യം

രാഷ്ട്രീയ സാഹചര്യം

സംസ്ഥാന നേതൃത്വത്തിനോടുള്ള അതൃപ്തി മാത്രമല്ല റെഡ്ഡിയുടെ കാലുമാറ്റത്തിന് പിന്നില്‍.
തെലുങ്കാനയിലെ മാറുന്ന രാഷ്ട്രീയ കാലവസ്ഥയുടെ സൂചനയായാണ് റെഡ്ഡിയുടെ കാലുമാറ്റമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തെലുങ്കാനയിലെ അറിയപ്പെടുന്ന ബിസിനസുകാരന്‍ കൂടിയാണ് റെഡ്ഡി. ബിജെപിയിലേക്കുള്ള ചുവടുമാറ്റം തന്‍റെ ബിസിനസ് വളര്‍ച്ചയ്ക്ക് കൂടി ഗുണകരമാകുമെന്ന് റെഡ്ഡി കണക്കാക്കുന്നുണ്ട്. ബിജെപി നേതാക്കളുമായി റെഡ്ഡി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

നിരവധി കോണ്‍ഗ്രസ്, ടിആര്‍എസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് രാജഗോപാല്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചു. അതേസമയം അദ്ദേഹത്തിന്‍റെ സഹോദരനും ബെന്‍ഗിരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുമായ കോമാട്ടിറെഡ്ഡി വെങ്കിട റെഡ്ഡി താന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. പാര്‍ട്ടിയുടെ തിരിച്ചുവരവിന് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും ഒരിക്കലും കോണ്‍ഗ്രസ് വിടാന്‍ ഒരുക്കമല്ലെന്നും വെങ്കിട് റെഡ്ഡി പറഞ്ഞു.രാജഗോപാല റെഡ്ഡിയും പാര്‍ട്ടി വിടുന്നതോടെ നിലവില്‍ അഞ്ച് എംഎല്‍എമാര്‍ മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് അവശേഷിക്കുന്നത്.

 ദക്ഷിണേന്ത്യ

ദക്ഷിണേന്ത്യ

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നിരവധി കോണ്‍ഗ്രസ്, ടിഡിപി നേതാക്കളെ ബിജെപി പാര്‍ട്ടിയില്‍ എത്തിച്ചിരുന്നു. ഇവരെ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആക്കുകയും ചെയ്തിരുന്നു.പരാമവധി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിച്ച് ദക്ഷിണേന്ത്യ പിടിക്കുകയെന്നതാണ് ബിജെപിയുടെ ശ്രമം. റെഡ്ഡിയുടെ വരവോടെ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ എത്തുമെന്ന സൂചനയാണ് ബിജെപി നല്‍കുന്നത്.

<strong>'കല്യാണ പന്തലിലേക്ക് പോകേണ്ടയാളെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത', വൈറലായി കുറിപ്പ്</strong>'കല്യാണ പന്തലിലേക്ക് പോകേണ്ടയാളെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത', വൈറലായി കുറിപ്പ്

English summary
Senior Congress MLA resings, may join BJP soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X