കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസ് പൂജ്യമെന്ന് ദിഗ്‌വിജയ സിംഗ്, 'രാജസ്ഥാൻ പ്രതിസന്ധി നിർഭാഗ്യകരം'

Google Oneindia Malayalam News

നെഹ്റു ഗാന്ധി കുടുംബമില്ലെങ്ങങ്കിൽ കോൺഗ്രസ് പൂജ്യമാണെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ്. രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി നിർഭാഗ്യകരമാണെന്നും അദേഹം പറഞ്ഞു. അശോക് ഗെലോട്ടിനെ പിൻവലിച്ചത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെയാണ് അദേഹത്തിന്റെ പ്രതികരണം.

'നെഹ്റു- ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസ് വെറും പൂജ്യമാണ്. പാർട്ടിക്കുള്ളിൽ വിഘടനം ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും 99 ശതമാനം കോൺഗ്രസ് പ്രവർത്തകരും ഗാന്ധി കുടുംബത്തെ പിന്തുണച്ചിട്ടുണ്ട്. ഗാന്ധി കുടുംബമില്ലായിരുന്നെങ്കിൽ കോൺഗ്രസിന് ഒരു ഐഡന്ററ്റി ഉണ്ടാകുമായിരുന്നില്ലന്നും ദിഗ്‌വിജയ സിംഗ് പറഞ്ഞു.

Digvijaya Singh

രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി നിർഭാഗ്യകരമെന്ന് പ്രതികരികരിച്ച അദേഹം പ്രതിസന്ധി ഒഴിവാക്കാനാകുന്നതായിരുന്നുവെന്നും പറഞ്ഞു. 'അശോക് ഗെലോട്ട് ഔദ്യോഗിക സ്ഥാനാർത്ഥി ആക്കാനാകുമെന്ന് ഇതുവരെ കരുതിയിരുന്നു. അദ്ദേഹം മത്സരിച്ചിരുന്നുവെങ്കിൽ ആ തീരുമാനത്തെ പാർട്ടി ബഹുമാനിച്ചേനെ'. ഗെലോട്ട് എല്ലാക്കാലത്തും കോൺഗ്രസിന്റെ വിശ്വസ്തനായിരുന്നുവെന്നും' ദിഗ്‌വിജയ സിംഗ് പറഞ്ഞു.

അപ്രതീക്ഷിതം!! സോണിയ ഗാന്ധിയോട് ഗെഹ്ലോട്ട് പറഞ്ഞത് രണ്ടു കാര്യം; മല്‍സരിക്കാന്‍ ഞാനില്ല, മാപ്പ്അപ്രതീക്ഷിതം!! സോണിയ ഗാന്ധിയോട് ഗെഹ്ലോട്ട് പറഞ്ഞത് രണ്ടു കാര്യം; മല്‍സരിക്കാന്‍ ഞാനില്ല, മാപ്പ്

അതേസമയം ദിഗ്‌വിജയ സിംഗ് നാളെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ചയാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ശേഷം സിംഗ് ഡൽഹിയിലേക്ക് മടങ്ങിയിരുന്നു.

സോണിയ ഗാന്ധിയുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മത്സരത്തിനില്ലന്ന് അശോക് ഗെലോട്ട് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയത്. സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞെന്ന് അറിയിച്ച ഗെലോട്ട്, രാജസ്ഥാനിലുണ്ടായ സംഭവ വികാസങ്ങളിൽ ഗെഹ്ലോട്ട് ഖേദ പ്രകടനവും നടത്തിയിരുന്നു.

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കില്ല. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അശോക് ഗെഹ്ലോട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലുണ്ടായ സംഭവ വികാസങ്ങളിൽ ഗെഹ്ലോട്ട് ഖേദ പ്രകടനവും നടത്തി.

'ഇന്ദിര ഗാന്ധി മുതൽ ഗാന്ധി കുടുംബവുമായി തനിക്ക് 50 വർഷത്തെ ബന്ധമുണ്ട്. ഞാൻ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് സംഭവിച്ചതെല്ലാം ഞങ്ങളെ ഞെട്ടിച്ചു. രാജസ്ഥാനിൽ സംഭവിച്ചതിന് സോണിയ ഗാന്ധിയോട് മാപ്പു പറഞ്ഞു' അശോക് ഗെലോട്ട് പറഞ്ഞു. അതേസമയം ദിഗ്‌വിജയ് സിംഗുമായുള്ള പോരാട്ടം എതിരാളികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരമെന്ന് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചു. ദിഗ്‌വിജയ് സിംഗിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു തരൂരിന്റെ ട്വീറ്റ്.

 തരൂരിനെ കണ്ട് ദിഗ് വിജയ് സിംഗ്; ശത്രുതയില്ലെന്ന് പ്രഖ്യാപനം, ഹൈക്കമാന്‍ഡ് പിന്തുണ ആര്‍ക്ക്? തരൂരിനെ കണ്ട് ദിഗ് വിജയ് സിംഗ്; ശത്രുതയില്ലെന്ന് പ്രഖ്യാപനം, ഹൈക്കമാന്‍ഡ് പിന്തുണ ആര്‍ക്ക്?

English summary
senior congress party leader Digvijaya Singh said Without the Nehru-Gandhi family the Congress is zero
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X