കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന സിപിഎം നേതാവ് കെ.വരദരാജന്‍ അന്തരിച്ചു, അനുശോചനമറിയിച്ച് പിണറായി വിജയന്‍

Google Oneindia Malayalam News

ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവ് കെ.വരദരാജന്‍(74) അന്തരിച്ചു. പാര്‍ട്ടി മുന്‍ പൊളിറ്റ് ബ്യൂറോ മുന്‍ അംഗമായിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടിലായിരുന്നു അന്ത്യം. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള വരദരാജന്‍ 1968ലാണ് സിപിഎം അഗ്വമാവുന്നത്. 1974ൽ കിസാൻ സഭയുടെ ത്രിച്ചി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 86ൽ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി.

1998 ല്‍ ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം . നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗവും കിസാന്‍ സഭ വൈസ് പ്രസിഡന്‍റായിരുന്നു. 1998 ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയിലും 2005 ല്‍ പൊളിറ്റ് ബ്യൂറോയിലും അംഗമായി. അടിയന്തിരാവസ്ഥക്കാലത്ത് രണ്ട് വർഷത്തോളം ഒളിവിൽ പ്രവർത്തിച്ച അദ്ദേഹം ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. മരണം വരെ സഖാവ് കേന്ദ്രകമ്മിറ്റി ക്ഷണിതാവായിരുന്നു.

cpim

വരദരാജന്‍റെ നിര്യാണം ഇടതുപക്ഷ - കര്‍ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 'എഞ്ചിനിയറിങ് ബിരുദം നേടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം ജോലി രാജിവെച്ചാണ് പൊതു പ്രവര്‍ത്തനരംഗത്ത് ഇറങ്ങിയത്. തമിഴ്നാട്ടില്‍, പ്രത്യേകിച്ച് തൃശ്ശിനാപ്പള്ളിയില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് അദ്ദേഹം സി.പി.ഐ.എമ്മിന്‍റെ മുന്‍നിരയിലേക്ക് വന്നത്. ദീര്‍ഘ കാലം കിസാന്‍സഭ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വരദരാജന്‍റെ വേര്‍പാട് സി.പി.ഐ.എമ്മിന് സംഘടനാ രംഗത്തും വലിയ നഷ്ടമാണ്'- പിണറായി വിജയന്‍ പറഞ്ഞു

തൃശൂര്‍ ജില്ലയില്‍ 17, 18 തിയ്യതികളില്‍ മഞ്ഞ അലേര്‍ട്ട്, മഴ ശക്തിപ്പെടും, മല്‍സ്യബന്ധനത്തിന് പോകരുത്തൃശൂര്‍ ജില്ലയില്‍ 17, 18 തിയ്യതികളില്‍ മഞ്ഞ അലേര്‍ട്ട്, മഴ ശക്തിപ്പെടും, മല്‍സ്യബന്ധനത്തിന് പോകരുത്

കേരളവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നിരവധി തവണ കേരളം സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിന്‍റെ കാര്യങ്ങളില്‍ അതീവ താല്‍പ്പര്യം കാണിച്ചു. ഇന്ത്യയിലെ കര്‍ഷക പ്രശ്നങ്ങളെക്കുറിച്ചും അതിന്‍റെ പരിഹാരത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കാന്‍ അവസാനം വരെ പ്രയത്നിക്കുകയും ചെയ്ത നേതാവായിരുന്നു കെ. വരദരാജനെന്നും മുഖ്യമന്ത്രി അനുശോചിച്ചു.

അലഹബാദ് ഹൈക്കോടതി ഇടപെട്ടതോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുട്ടുമടക്കി, വിവാദ ഉത്തരവ് പിന്‍വലിച്ചുഅലഹബാദ് ഹൈക്കോടതി ഇടപെട്ടതോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുട്ടുമടക്കി, വിവാദ ഉത്തരവ് പിന്‍വലിച്ചു

 സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ തീയതികൾ തിങ്കളാഴ്ച പ്രഖ്യാപിക്കും, ആകാംഷയോടെ വിദ്യാർത്ഥികൾ സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ തീയതികൾ തിങ്കളാഴ്ച പ്രഖ്യാപിക്കും, ആകാംഷയോടെ വിദ്യാർത്ഥികൾ

 സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ തീയതികൾ തിങ്കളാഴ്ച പ്രഖ്യാപിക്കും, ആകാംഷയോടെ വിദ്യാർത്ഥികൾ സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ തീയതികൾ തിങ്കളാഴ്ച പ്രഖ്യാപിക്കും, ആകാംഷയോടെ വിദ്യാർത്ഥികൾ

English summary
senior cpm leader k varadarajan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X