ആന്ധ്രയിലെ മുതിർന്ന സിപിഎം നേതാവ് മല്ലു സ്വരാജ്യം അന്തരിച്ചു
ആന്ധ്രപ്രദേശിലെ മുതിർന്ന സിപിഎം നേതാവ് മല്ലു സ്വരാജ്യം അന്തരിച്ചു. . 91 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് മാർച്ച് 1 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സ്വരാജ്യ മുദ്രാവാക്യമുയർത്തി ഗാന്ധിജി ആഹ്വാനം ചെയ്ത സത്യഗ്രഹത്തിൽനിന്ന് ആവേശമുൾക്കൊണ്ടാണ് മല്ലുവിന് സ്വരാജ്യമെന്ന് പേരിട്ടത്.തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡറുമായിരുന്നു അവർ.ലോക്‌സഭയില്‍ നല്‍ഗൊണ്ട മണ്ഡലത്തിൽ നിന്നും നേത്തേ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം മല്ലു സ്വരാജ് മരണത്തിൽ അനുശോചിച്ച് നിരവധി നേതാക്കൾ രംഗത്തെത്തി. പ്രതികരണങ്ങൾ വായുക്കാം

മുഖ്യമന്ത്രി-ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ കെടാവിളക്കായ ജീവിതമായിരുന്നു മല്ലു സ്വരാജ്യത്തിന്റേത്. തെലങ്കാന സമരത്തിൽ സായുധസേനയെ നയിച്ച മല്ലു സ്വരാജ്യം, കർഷകരുടെ മോചനത്തിനും കർഷക ക്ഷേമം ഉറപ്പുവരുത്തുന്നതിനും ജീവിതാന്ത്യം വരെ പോരാടി. അനീതിക്കെതിരായ സമരമായിരുന്നു ആ ജീവിതം. അവരുടെ മുന്നിലെത്തുമ്പോൾ നിസ്വവർഗത്തിനായി സ്വജീവൻ പണയം വെച്ച് പോരാടിയ ധീര സേനാനായികയുടെ ചിത്രമാണ് മനസ്സിൽ തെളിയുക. ലോക്സഭാംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും മല്ലു സ്വരാജ്യത്തിന്റെ ഇടപെടലുകൾ സവിശേഷമായിരുന്നു. ആ അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു, സഖാക്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
എംഎ ബേബി-വീരതെലങ്കാനാ സമരയോദ്ധാവ് മല്ലുസ്വരാജ്യം
നമ്മെ വിട്ടുപിരിഞ്ഞത് അത്യന്തംദു:ഖകരമാണ്. പൂർണ്ണ ജീവിതത്തിനുശേഷമാണ് ഈ മരണം.
എങ്കിലും താരതമ്യമില്ലാത്ത ധീരതയുടെ പര്യായമായ ഈ വീരപോരാളി നമ്മെ വിട്ടുപിരിയുന്നത് എങ്ങനെ സഹിക്കാനാവും? 10 - മത്തെ വയസ്സിൽ വായിച്ച മാക്സിംഗോർക്കിയുടെ അമ്മ എന്ന നോവലിന്റെ തെലുങ്കുപരിഭാഷയാണ് മല്ലുസ്വരാജ്യത്തിന്റെ ബാല്യജീവിതത്തിൽ മഹാസ്വാധീനമായിമാറിയത്. 16 വയസ്സ് തികയുംമുമ്പ് തെലങ്കാനാ സായുധസമരദളത്തിൽ ചേർന്ന് ധീരോജ്വലമായി പുരുഷന്മാരെപ്പോലെ പോരാടി.
സഖാവിനൊപ്പം പാർട്ടികേന്ദ്രക്കമ്മിറ്റിയിൽ പ്രവർത്തിക്കാനായത് അവിസ്മരണീയമായ അനുഭവമാണ്. ബെറ്റിയോടും ഗാഢമായ സ്നേഹവൽസല്യ
ങ്ങളായിരുന്നു. അന്ത്യാഭിവാദ്യങ്ങൾ പ്രിയ സഖാവേ
എഎ റഹീം-തെലങ്കാന സമരത്തിൽ സായുധസേനയെ നയിച്ച മല്ലു സ്വരാജ്യം, കർഷകരുടെ മോചനത്തിനായി അവർപൊരുതി.ജീവിതാന്ത്യം വരെ പോരാടി. അനീതിക്കെതിരായ സമരമായിരുന്നു പ്രിയ സഖാവിന്റെ ജീവിതം.
നിസ്വരായ മനുഷ്യരുടെ ശബ്ദമായിരുന്നു
മല്ലു സ്വരാജ്യം. ലോക്സഭാംഗം, സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും മല്ലു സ്വരാജ്യം വ്യക്തിമുദ്ര പതിപ്പിച്ചു.
ധീര മാതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.












Click it and Unblock the Notifications