കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി, ഗുരുതര കോടതിയലക്ഷ്യം!

Google Oneindia Malayalam News

ദില്ലി: കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യമാണ് നടത്തിയത്. അതിനാല്‍ അദ്ദേഹത്തിനെതിരെയുളള കോടതിയലക്ഷ്യക്കേസ് നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസുമായി കോടതി മുന്നോട്ട് പോകും. പ്രശാന്ത് ഭൂഷണുളള ശിക്ഷ സംബന്ധിച്ച് ഈ മാസം 20ാം തിയ്യതി സുപ്രീം കോടതി വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയ്ക്ക് എതിരെയുളള രണ്ട് ട്വീറ്റുകളുടെ പേരിലാണ് പ്രശാന്ത് ഭൂഷണിന് എതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ജസ്റ്റിസുമായ അരുണ്‍ മിശ്ര, ബിആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വില വരുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്‌ററ് ചെയ്താണ് പ്രശാന്ത് ഭൂഷണ്‍ വിവാദ പരാമര്‍ശം നടത്തിയത്.

Recommended Video

cmsvideo
Rahul gandhi Says PM Modi is ruining the country | Oneindia Malayalam
sc

ജനങ്ങള്‍ക്ക് നീതി നല്‍കാതെ സുപ്രീം കോടതി അടച്ചിട്ട് ബിജെപി നേതാവിന്റെ മകന്റെ 50 ലക്ഷം വിലയുളള ബൈക്കില്‍ ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മറ്റും ഇല്ലാതെ ഇരിക്കുന്നു എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ ചിത്രത്തിനൊപ്പം പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ജൂണ്‍ 27നായിരുന്നു ഈ ചിത്രം പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

ജൂണ്‍ 29നും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരെ ഉന്നമിട്ട് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ 6 വര്‍ഷം കൊണ്ട് അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ഇന്ത്യന്‍ ജനാധിപത്യം തകര്‍ക്കപ്പെട്ടത് എങ്ങനെ എന്ന് ചരിത്രകാരന്മാര്‍ പരിശോധിക്കുമ്പോള്‍ അതില്‍ സുപ്രീം കോടതിയിലെ അവസാനത്തെ നാല് ജഡ്ജിമാരുടെ പങ്ക് പ്രത്യേകം പറയും എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ഇതോടെയാണ് പ്രശാന്ത് ഭൂഷണ് മേല്‍ കോടതി അലക്ഷ്യം ആരോപിച്ച് സുപ്രീം കോടതി കേസെടുത്തത്. അതേസമയം തന്റേത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുമാണ് പ്രശാന്ത് ഭൂഷണിന്റെ വാദം. ദുഷ്യന്ത് ദാവെ ആണ് പ്രശാന്ത് ഭൂഷണ് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

English summary
Senior Lawyer Prashant Bhushan found guilty of Contempt of Court by Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X