കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയന്തി നടരാജനും കോണ്‍ഗ്രസ് വിട്ടു, കാരണം രാഹുല്‍ ഗാന്ധി?

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയന്തി നടരാജന്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെക്കുറിച്ച് അതൃപതി അറിയിച്ചുകൊണ്ട് ജയന്തി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധി ഇടപെട്ടു എന്നാണ് ഇവര്‍ പറയുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പരിസ്ഥിതി മന്ത്രി സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയതിന് പാര്‍ട്ടി വിശദീകരണം നല്‍കിയിട്ടില്ല എന്നും ഇവര്‍ പറയുന്നു. ദില്ലി തിരഞ്ഞെടുപ്പിന് മുമ്പായി സീനിയര്‍ നേതാവായ ജയന്തി പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട ഇവര്‍ ബി ജെ പി പാളയത്തിലേക്കെത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

അപമാനം സഹിക്കാന്‍ വയ്യ

അപമാനം സഹിക്കാന്‍ വയ്യ

മന്ത്രിയായിരിക്കെ വന്‍ സമ്മര്‍ദ്ദമാണ് തനിക്ക് മേല്‍ ഉണ്ടായത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നത് രാഷ്ട്രീയ ജീവിതത്തെ ദോഷകരമായി ബാധിച്ചു.
മാധ്യമങ്ങളിലൂടെ നിരന്തരമായി താന്‍ അപമാനിക്കപ്പെട്ടു. ഇനിയും ഈ സ്ഥിതി തുടരാന്‍ പറ്റില്ല

കേന്ദ്രമന്ത്രി, അഭിഭാഷക, മുതിര്‍ന്ന നേതാവ്

കേന്ദ്രമന്ത്രി, അഭിഭാഷക, മുതിര്‍ന്ന നേതാവ്

യുപിഎ സര്‍ക്കാരില്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്നു 60 കാരിയായ ജയന്തി നടരാജന്‍. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ 2011 ജൂലായ് 11 മുതല്‍ വനം, പരിസ്ഥിതി എന്നിവയുടെ സ്വതന്ത്ര ചുമതലയുണ്ടായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ രാജിവെച്ചു.

എന്തിനായിരുന്നു ആ രാജി

എന്തിനായിരുന്നു ആ രാജി

പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്ന് പറഞ്ഞാണ് ജയന്തിയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയത്. എന്നാ സത്യം അതല്ല എന്ന് ജയന്തി നടരാജന്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കുന്നു. എന്തിനാണ് മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് എന്നതിന് ഒരു വിശദീകരണം പോലും പാര്‍ട്ടിയില്‍ നിന്നും തനിക്ക് ലഭിച്ചില്ല.

രാഹുല്‍ ഗാന്ധി ഇടപെട്ടു

രാഹുല്‍ ഗാന്ധി ഇടപെട്ടു

മന്ത്രിയായിരുന്നില്ലെങ്കിലും യു പി എ സര്‍ക്കാരിന്റെ ഓരോ കാര്യത്തിലും രാഹുല്‍ ഗാന്ധി ഇടപെട്ടു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണ് രാഹുല്‍ ഇടപെട്ടത്. പല പദ്ധതികള്‍ക്കും പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. യു പി എ അധ്യക്ഷ സോണിയ ഗാന്ധിയും ഇടപെലുകള്‍ നടത്തി.

അപവാദപ്രചാരണം നടത്തി

അപവാദപ്രചാരണം നടത്തി

മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിനുശേഷം രാഹുല്‍ തനിക്കെതിരെ അപവാദപ്രചരണം നടത്തി. രാഹുലിന്റെ ഓഫീസില്‍ നിന്നും തനിക്കെതിരെ ഇപടെലുകള്‍ നടന്നു എന്നും ജയന്തിയുടെ 4 പേജ് കത്തില്‍ പറയുന്നു. ഹിന്ദു ദിനപ്പത്രമാണ് കത്ത് പുറത്ത് വിട്ടത്.

മോദിക്കെതിരെ പറയിപ്പിച്ചു

മോദിക്കെതിരെ പറയിപ്പിച്ചു

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ, യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ആക്രമിക്കാന്‍ തന്നെ പാര്‍ട്ടി നിര്‍ബന്ധിച്ചതായും ജയന്തി നടരാജന്‍ പറയുന്നു.

ആദ്യത്തെ രാജിയല്ല

ആദ്യത്തെ രാജിയല്ല

യു പി എ സര്‍ക്കാരില്‍ ശിശുക്ഷേമമന്ത്രിയായിരുന്ന കൃഷ്ണ തിരത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. കാര്‍ത്തി ചിദംബരം തുടങ്ങിയ നേതാക്കളും ബി ജെ പിയിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.

English summary
Former UPA Minister and senior leader Jayanthi Natarajan quit Congress after revolts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X