കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഡിപിയില്‍ പൊട്ടിത്തെറി, സീനിയര്‍ നേതാവ് മുസഫര്‍ ഹുസൈന്‍ പാര്‍ട്ടി വിട്ടു, മെഹബൂബയ്ക്ക് തിരിച്ചടി

Google Oneindia Malayalam News

ശ്രീനഗര്‍: ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ സഖ്യമുണ്ടായതിന് പിന്നാലെ കശ്മീരില്‍ പിഡിപിക്ക് തിരിച്ചടി. സീനിയര്‍ നേതാവ് മുസാഫര്‍ ഹുസൈന്‍ ബെയിഗ് പാര്‍ട്ടി വിട്ടു. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള സീറ്റ് ധാരണകളില്‍ ചൊടിച്ചാണ് മുസഫര്‍ ഹുസൈന്‍ പാര്‍ട്ടി വിട്ടത്. ജില്ലാ വികസന കൗണ്‍സിലി(ഡിഡിസി)ലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഇവര്‍ തമ്മില്‍ സഖ്യമുള്ളത്. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സീറ്റ് വിഭജനത്തില്‍ താന്‍ അസന്തുഷ്ടനാണെന്ന് മുസഫര്‍ ഹുസൈന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

1

പുതിയ കരാര്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സാണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. എന്നാല്‍ ഇത് പിഡിപി താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് ഹുസൈന്‍ പറയുന്നു. പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തിയെ താന്‍ പാര്‍ട്ടി വിടുന്ന കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ഹുസൈന്‍ സ്ഥിരീകരിച്ചിട്ടില്ല. മുഫ്തി മുഫ്തി മുഹമ്മദ് സയ്യീദിന്റെ ഏറ്റവും അടുപ്പക്കാരനായിരുന്നു മുസഫര്‍ ഹുസൈന്‍. അദ്ദേഹം നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടി വിട്ടത് പിഡിപിക്ക് വലിയ ക്ഷീണമാണ്. ഈ ഘട്ടത്തില്‍ ബിജെപിക്കെതിരെ കശ്മീര്‍ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും.

അതേസമയം മെഹബൂബ മുഫ്തിയുമായി കുറച്ച് കാലമായി അകന്ന് നില്‍ക്കുകയാണ് മുസഫര്‍ ഹുസൈന്‍. പാര്‍ട്ടിയിലെ മറ്റ് നേതാക്കളുമായി വളരെ അടുപ്പം പുലര്‍ത്തുന്നുണ്ട് അവര്‍. ഹുസൈനുമായി അത്ര നല്ല ബന്ധവും മെഹബൂബയ്ക്കില്ല. ഗുപ്കര്‍ കരാര്‍ പ്രകാരമുള്ള സഖ്യമാണ് മത്സരിക്കുന്നത്. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. കേന്ദ്രം റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എന്നിവ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. നേരത്തെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇവര്‍ പുറത്തുവിട്ടിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് 21 സീറ്റിലാണ് മത്സരിക്കുന്നത്. പിഡിപി നാല് സീറ്റിലും പീപ്പിള്‍സ് കോണ്‍ഫറന്‍സ് രണ്ട് സീറ്റിലും മത്സരിക്കും. അതേസമയം കോണ്‍ഗ്രസും ഇതിന്റെ ഭാഗമാണ്. എന്നാല്‍ സീറ്റൊന്നും ഇതുവരെ നല്‍കിയിട്ടില്ല. ഗുപ്കര്‍ കരാറില്‍ തങ്ങളില്ലെന്നും, എന്നാല്‍ ഒരേ സ്വഭാവമുള്ള പാര്‍ട്ടികളുമായി തങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് കശ്മീര്‍ ഘടകം പറഞ്ഞു. ജനങ്ങളുടെ വികാരം മാനിച്ചാണ് ഇത്തരം തീരുമാനമെടുക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. പിഎജിഡി യോഗത്തില്‍ കോണ്‍ഗ്രസ് നേരത്തെ പങ്കെടുത്തിരുന്നു. എന്നാല്‍ കശ്മീരിലെ ഏതെങ്കിലും നയത്തെ പിന്തുണച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ അത് തിരിച്ചടിയാവുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്.

English summary
senior leader quits from pdp over seat sharing issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X