കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് വേണ്ടി അണിനിരന്ന് ഉമ്മന്‍ ചാണ്ടിയും ഗെലോട്ടും, കോണ്‍ഗ്രസില്‍ ജി23ക്കെതിരെ പോര്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷന്‍ വരുന്നത് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി രണ്ട് തട്ടായി മാറിയിരിക്കുകയാണ്. പരസ്യമായ പോരാണ് ഇന്ന് എഐസിസിയില്‍ നടന്നത്. രാഹുല്‍ ഗാന്ധിക്ക് ചുറ്റും വലിയൊരു ടീം പ്രതിരോധം തീര്‍ക്കുന്നതാണ് കണ്ടത്. ജി23 നേതാക്കള്‍ക്കെതിരെ ഇവര്‍ കടുത്ത വാക്‌പോരാണ് നടത്തിയത്. ഒടുവില്‍ ബഹളത്തിന് നടുവില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇനിയുള്ള അഞ്ച് മാസം കോണ്‍ഗ്രസില്‍ ടീം രാഹുല്‍ കടുത്ത നീക്കങ്ങള്‍ തന്നെ നടത്തുമെന്ന് വ്യക്തമാണ്.

ഗെലോട്ട് കടുപ്പിച്ചു

ഗെലോട്ട് കടുപ്പിച്ചു

അശോക് ഗെലോട്ട് ജി23 നേതാക്കള്‍ക്കെതിരെ കടുപ്പത്തിലാണ് സംസാരിച്ചത്. ആനന്ദ് ശര്‍മയ്‌ക്കെതിരെയായിരുന്നു പരാമര്‍ശം. കാലങ്ങളായി വര്‍ക്കിംഗ് കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പൊന്നും നടത്താതെ നിലനിന്ന പോന്നവരാണ് ആനന്ദ് ശര്‍മ അടക്കമുള്ളവര്‍. എന്നാല്‍ അപ്പോഴൊന്നും അവര്‍ക്ക് ഒന്നും പറയാനില്ലായിരുന്നുവെന്ന് ഗെലോട്ട് തുറന്നടിച്ചു. പരാമര്‍ശങ്ങള്‍ കടുത്തതോടെ രാഹുല്‍ ഗാന്ധി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ കാര്യങ്ങള്‍ പറയുന്നതെന്നും ഗെലോട്ട് ആരോപിച്ചു.

ഒറ്റക്കെട്ടായി ടീം രാഹുല്‍

ഒറ്റക്കെട്ടായി ടീം രാഹുല്‍

ഉമ്മന്‍ ചാണ്ടിയും രാഹുലിന് വേണ്ടി രംഗത്തിറങ്ങിയിരുന്നു. ഒപ്പം ചേര്‍ന്നത് താരിഖ് അന്‍വറും എകെ ആന്റണിയും അമരീന്ദര്‍ സിംഗും അശോക് ഗെലോട്ടുമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മതി സംഘടനാ തിരഞ്ഞെടുപ്പ് എന്ന് ഇവരാണ് നിര്‍ദേശിച്ചത്. ആരുടെ അജണ്ടയിലാണ് നമ്മള്‍ പ്രവകര്‍ത്തിക്കുന്നതെന്നായിരുന്നു ഇവരുടെ ചോദ്യം. ബിജെപി നമ്മുടെ പാര്‍ട്ടിയെ പോലെ തിരഞ്ഞെടുപ്പിനെ കുറിച്ച് പറയാനില്ല. മുന്‍ഗണന തിരഞ്ഞെടുപ്പ് ജയിക്കുന്നതിലാണ്. അതിന് ശേഷമാണ് സംഘടനാ തിരഞ്ഞെടുപ്പ് വേണ്ടതെന്നും ഇവര്‍ നിര്‍ദേശിച്ചു.

ജി23യുടെ ആവശ്യം

ജി23യുടെ ആവശ്യം

സീനിയര്‍ നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്ക്, പി ചിദംബരം എന്നിവര്‍ പെട്ടെന്ന് തന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിലായിരുന്നു. ഇതോടെയാണ് ടീം രാഹുല്‍ ശക്തമായി തന്നെ ഇവരെ നേരിട്ടത്. അശോക് ഗെലോട്ട് മാന്യതയില്ലാതെയാണ് സംസാരിക്കുന്നതെന്ന് ആനന്ദ് ശര്‍മ തുറന്നടിച്ചു. അതേസമയം ജി23 നേതാക്കളെ ദുര്‍ബലമാക്കാന്‍ നേരത്തെ തന്നെ രാഹുല്‍ പ്ലാന്‍ ചെയ്തതാണ് ഈ പോര് എന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു.

രാഹുല്‍ മാറില്ല

രാഹുല്‍ മാറില്ല

പിന്നിലിരുന്ന് നിയന്ത്രിക്കുന്ന രീതി മാറ്റാന്‍ രാഹുലിന് താല്‍പര്യമില്ല. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താനില്ല എന്ന വാശിയിലാണ് രാഹുല്‍. ജി23 നേതാക്കളില്‍ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ ഇവരില്‍ ഒരാള്‍ മത്സരിക്കുമെന്ന് ഉറപ്പാണ്. രാഹുലുമായി നേരിട്ട് പോരാട്ടം വേണ്ടെന്ന് മാത്രമാണ് നിലപാട്. അങ്ങനെ വന്നാല്‍ ഗുലാം നബി ആസാദ് തന്നെ മത്സരിക്കും. അംബികാ സോണി അടക്കം രാഹുല്‍ പക്ഷത്തേക്ക് മാറിയത് ജി23 നേതാക്കള്‍ ആശങ്കയാണ്.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge
ഒരാളും സമിതിയിലുണ്ടാവില്ല

ഒരാളും സമിതിയിലുണ്ടാവില്ല

എഐസിസി തിരഞ്ഞെടുപ്പ് നടന്നാല്‍ ജി23 നേതാക്കളില്‍ ഒരാള്‍ പോലും കോണ്‍ഗ്രസിന്റെ സമിതികളില്‍ ഉണ്ടാവില്ല. പക്ഷേ കെസി വേണുഗോപാലിനെയോ രണ്‍ദീപ് സുര്‍ജേവാലയെയോ രാഹുല്‍ മത്സരിപ്പിക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. രണ്ട് വര്‍ഷത്തേക്ക് അത്തരമൊരു സാധ്യത ശക്തമാണ്. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ പ്രിയങ്കാ ഗാന്ധി വരുമോ എന്നും പറയാനാവില്ല. പ്രിയങ്ക വന്നാലും മത്സരം ഉണ്ടാവാനുള്ള സാധ്യത ശക്തമാണ്. വേണുഗോപാലാണെങ്കില്‍ സീനിയര്‍ നേതാക്കള്‍ ഉറപ്പായും മത്സരിക്കും.

English summary
senior leaders shows supports to rahul gandhi, argument in congress meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X