കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായേക്കും; മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു, പ്രതിസന്ധി തീരുമോ?

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞ സാഹചര്യത്തില്‍ ആരാണ് കോണ്‍ഗ്രസിന്റെ അമരത്ത് എത്തുക. ദിവസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഈ പദവി ഏറ്റെടുക്കാന്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചര്‍ച്ചകളും ഉപചര്‍ച്ചകളും നടക്കുന്നുണ്ടെങ്കിലും അധ്യക്ഷന്‍ ആരാകും എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. അതിനിടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

ഇതോടെ നേതൃത്വങ്ങളുടെ ശ്രദ്ധ അല്‍പ്പം മാറിയെങ്കിലും ദേശീയ അധ്യക്ഷ പദവി ഇപ്പോഴും ഒഴിഞ്ഞുതന്നെ. നെഹ്രു കുടുംബത്തിലെ ആരെങ്കിലും ഏറ്റെടുത്താല്‍ മാത്രമേ കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ ഐക്യത്തോടെ നയിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തില്‍ സോണിയാ ഗാന്ധി വീണ്ടും അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം. ചരിത്രപരമായ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

വൈകാന്‍ കാരണം അറിയില്ല

വൈകാന്‍ കാരണം അറിയില്ല

എന്തുകൊണ്ട് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വൈകുന്നു എന്ന് അറിയില്ലെന്നാണ് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചത്. 20 വര്‍ഷത്തോളം കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലുണ്ടായിരുന്നു സോണിയാ ഗാന്ധി. 2017ലാണ് അവര്‍ ഒഴിഞ്ഞത്. പകരം രാഹുല്‍ അധ്യക്ഷനായി.

 കുതിച്ചത് തകര്‍ച്ചയിലേക്ക്

കുതിച്ചത് തകര്‍ച്ചയിലേക്ക്

1998 മുതല്‍ 2017വരെ കോണ്‍ഗ്രസിനെ നയിച്ചത് സോണിയയാണ്. ഇതിനിടെ കോണ്‍ഗ്രസ് രണ്ടുതവണ രാജ്യം ഭരിക്കുകയും ചെയ്തു. എന്നാല്‍ 2017 ഡിസംബറില്‍ സോണിയ ഒഴിയുകയും പകരം രാഹുല്‍ ഗാന്ധി അധ്യക്ഷനാകുകയും ചെയ്‌തെങ്കിലും ദേശീയ തലത്തില്‍ വന്‍ ശക്തിയായി പാര്‍ട്ടിയെ പിടിച്ചുനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണം

ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേരിയ തോതിലെങ്കിലും തിളങ്ങാന്‍ സാധിച്ചത്. പൊതുവേ കോണ്‍ഗ്രസ് തകരുന്നതായിരുന്നു കാഴ്ച. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാക്കപ്പെടുന്ന സാഹചര്യവുമായി. ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

യുപി പാടേ കൈയ്യൊഴിഞ്ഞു

യുപി പാടേ കൈയ്യൊഴിഞ്ഞു

നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. ഒരുകാലത്ത് കോണ്‍ഗ്രസിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന യുപിയില്‍ നിന്ന് ഒരു സീറ്റ് മാത്രമാണ് ഇത്തവണ ലഭിച്ചത്. 52 സീറ്റ് മാത്രം നേടി പ്രതിപക്ഷ നേതൃ പദവി പോലുമില്ലാതെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നില്‍ക്കുന്നത്.

 രാഹുലിന്റെ ഉറച്ച നിലപാട്

രാഹുലിന്റെ ഉറച്ച നിലപാട്

തിരഞ്ഞെടുപ്പിന് ശേഷം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചപ്പോള്‍ നേതൃത്വം കാര്യമാക്കിയില്ല. അദ്ദേഹത്തെ കാര്യങ്ങള്‍ ബോധിപ്പിച്ച് രാജി പിന്‍വലിപ്പിക്കാമെന്ന് കരുതി. പക്ഷേ, രാഹുല്‍ ഉറച്ച നിലപാടിലായിരുന്നു. നെഹ്രു കുടുംബത്തില്‍ നിന്ന് പകരക്കാരെ തേടേണ്ടെന്നും രാഹുല്‍ പറഞ്ഞു.

ശ്രദ്ധ വീണ്ടും സോണിയയിലേക്ക്

ശ്രദ്ധ വീണ്ടും സോണിയയിലേക്ക്

ആഴ്ചകള്‍ പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന് കോണ്‍ഗ്രസിന് സാധിച്ചില്ല. യുവ നേതൃത്വം വേണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഭിന്നത രൂക്ഷമാകുമോ എന്നതാണ് നേതൃത്വത്തിന്റെ ആശങ്ക. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധി പദവി വീണ്ടും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ചകര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ച

English summary
Senior leaders want Sonia Gandhi back as Congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X