കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ തൊടില്ല, സീനിയേഴ്‌സിന്റെ അടുത്ത നീക്കം ഇങ്ങനെ, ലക്ഷ്യം വേണുഗോപാല്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ സീനിയേഴ്‌സ് തുടങ്ങിവെച്ച പുതിയ പോര് ഉടന്‍ അവസാനിക്കില്ല. ആസൂത്രിതമായി തയ്യാറാക്കിയതാണ് ഈ നീക്കം. ആരൊക്കെ ഏതൊക്കെ ദിവസങ്ങളില്‍ പ്രതികരിക്കണമെന്ന് കൃത്യമായ പദ്ധതിയും ഇവര്‍ ഒരുക്കിയിരുന്നു. അതേസമയം അടുത്ത ദിവസങ്ങളില്‍ നേതൃത്വത്തിലെ ചില നേതാക്കളെ ലക്ഷ്യം വെച്ചുള്ള പ്രസ്താവനകളാണ് വരാന്‍ പോകുന്നത്. കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ വലിയ സ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. അതിനെ പൊളിക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.

കത്തെഴുതിയ ശേഷം

കത്തെഴുതിയ ശേഷം

കത്തെഴുതിയ ശേഷം നേതാക്കളെ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ജി23 നേതാക്കള്‍ ബീഹാറിലെയും ഉപതിരഞ്ഞെടുപ്പുകളിലെയും ഫലം വരാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇവര്‍ പ്രവചിച്ച പോലെയാണ് ഫലം വന്നത്. പാര്‍ട്ടിക്കുള്ളില്‍ ഇവരുടെ നിലപാടിന് ഇതോടെ സ്വീകാര്യത എറിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി കോണ്‍ഗ്രസിലെ മാറ്റം ഉന്നയിക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. ഇത് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച തന്ത്രമായിരുന്നു.

രാഹുലിന്റെ കോണ്‍ഗ്രസില്‍ അതില്ല

രാഹുലിന്റെ കോണ്‍ഗ്രസില്‍ അതില്ല

കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുള്ള മൂന്ന് നേതാക്കളാണ് ഇപ്പോള്‍ ബാക്കിയുള്ളത്. ദിഗ് വിജയ് സിംഗ്, അശോക് ഗെലോട്ട്, ഗുലാം നബി ആസാദ് എന്നിവര്‍ മാത്രമാണത്. ഇവര്‍ കൂടുതല്‍ നേരം പ്രവര്‍ത്തകര്‍ക്കിടയിലാണ് സമയം ചെലവിടുന്നത്. മുമ്പ് ഇവര്‍ പ്രവര്‍ത്തകരെ വിളിച്ച് ഏതൊക്കെ രീതിയിലുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് പറയാറുണ്ടായിരുന്നു. അത് ചെയ്തിട്ടില്ലെങ്കില്‍ കൂടി പരിശ്രമിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായിരുന്നു. എന്നാല്‍ രാഹുലിന്റെ കോണ്‍ഗ്രസില്‍ അത്തരക്കാരേ ഇല്ല. പ്രവര്‍ത്തകരെ കാണാനേ കൂട്ടാക്കാത്ത നേതാക്കളാണ് ഉള്ളത്. ഇനിയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുമെന്ന് ഉറപ്പാണെന്ന് ജി23 നേതാക്കള്‍ ഉറപ്പ് പറയുന്നു.

ബീഹാറില്‍ സംഭവിച്ചത്

ബീഹാറില്‍ സംഭവിച്ചത്

ദില്ലിയില്‍ നിന്ന് ബീഹാറിലെത്തിയ തിരഞ്ഞെടുപ്പ് ചുമതലയുള്ള പല നേതാക്കളും പഞ്ചനക്ഷത്ര ഹോട്ടലിലാണ് സമയം ചെലവിട്ടത്. സ്ഥാനാര്‍ത്ഥികളെയോ പ്രവര്‍ത്തകരെയോ ഇവര്‍ കാണാന്‍ കൂട്ടാക്കിയില്ല. നേതാക്കളെ ഒരു നേതാക്കളെ കാണാന്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. ജയിക്കാനുള്ള ആവേശം ഒരു സ്ഥാനാര്‍ത്ഥിയില്‍ പോലും പ്രകടമാക്കാത്തതിന് കാരണം ഇതാണ്. രാഹുല്‍ ഇത് പരിശോധിക്കാതിരുന്നതും വലിയ പോരായ്മയാണ്.

തുടക്കം സിബലില്‍

തുടക്കം സിബലില്‍

സിബല്‍ തന്നെ ആദ്യ സംസാരിക്കണമെന്ന് ജി23 നേതാക്കല്‍ തീരുമാനിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ ആരൊക്കെ നേതൃത്വത്തിനെതിരെ രംഗത്ത് വരണമെന്ന് ഇവര്‍ പ്ലാന്‍ ചെയ്തിരുന്നു. ആസാദ് വന്നത് അങ്ങനെയാണ്. ചിദംബരവും മകനും പിന്നീട് വന്നു. അതേസമയം ഇനിയൊരു പിന്നോട്ട് പോക്കില്ലെന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. കാരണം കോണ്‍ഗ്രസില്‍ ഇത് അവസാന കാലമാണെന്ന് ഇവര്‍ക്കറിയാം. അതുകൊണ്ട് ബാക്കിയുള്ള സമയം ഇവര്‍ക്ക് ആര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ ആവശ്യമില്ല. ചിലര്‍ക്ക് മറ്റ് ജോലികളുണ്ട്. ചിലര്‍ കോണ്‍ഗ്രസില്‍ നിന്ന് വിരമിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

ലക്ഷ്യം കെസി വേണുഗോപാല്‍

ലക്ഷ്യം കെസി വേണുഗോപാല്‍

കെസി വേണുഗോപാലാണ് രാഹുലിനെ നിയന്ത്രിക്കുന്നതെന്ന് സീനിയേഴ്‌സിന് അറിയാം. മാണിക്കം ടാഗോര്‍, രാജീവ് സതവ് പോലുള്ള യാതൊരു വോട്ടുബാങ്കും ഇല്ലാത്ത നേതാക്കളാണ് ഇപ്പോള്‍ ഒപ്പമുള്ളത്. വേണുഗോപാലിനെ നിയന്ത്രിക്കാനുള്ള ശ്രമമാണ് ഇവര്‍ മുന്നില്‍ കാണുന്നത്. കെസി വലിയ പദവികള്‍ കോണ്‍ഗ്രസില്‍ ലക്ഷ്യമിടുന്നുണ്ട്. കേരളത്തില്‍ സീറ്റ് കുറഞ്ഞാല്‍ ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയായി വേണുഗോപാല്‍ വരാം. അതുകൊണ്ട് കൂടുതല്‍ ശക്തനാവാന്‍ വേണുഗോപാലിനെ അനുവദിക്കാതിരിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ എ, ഐ ഗ്രൂപ്പുകള്‍ നേരത്തെ തന്നെ വേണുഗോപാലിന്റെ കാര്യത്തില്‍ ആശങ്കയിലാണ്.

രാഹുലിനെതിരെ അല്ല

രാഹുലിനെതിരെ അല്ല

ജി23 നേതാക്കളുടെ പോരാട്ടം രാഹുല്‍ ഗാന്ധിക്കെതിരെ അല്ല. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ ഈ നേതാക്കളില്‍ ഒരാള്‍ ഉറപ്പായും മത്സരിക്കും. ഗുലാം നബി ആസാദായിരിക്കും ഈ നേതാവെന്ന് സൂചനയുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതെങ്കില്‍ ഇവര്‍ എതിര്‍ക്കില്ല. വേറെ ഏത് നേതാവാണെങ്കിലും എതിര്‍ക്കാന്‍ തന്നെയാണ് തീരുമാനം. അടുത്ത ദിവസം തന്നെ ഈ 23 നേതാക്കളും അനൗദ്യോഗിക കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഗാന്ധി കുടുംബത്തെ തൊടാതെയുള്ള നീക്കം കൂടിയാണിത്.

Recommended Video

cmsvideo
Barack obama criticize rahul gandhi in his book a promised land
കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്

കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്

സീനിയര്‍ നേതാക്കള്‍ അച്ചടക്കം പാലിക്കണമെന്ന് കോണ്‍ഗ്രസ് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏത് നേതാക്കളുമായും അവര്‍ക്ക് ബന്ധമുണ്ട്. രാഹുലിനെ ഒന്ന് ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമാണ് ഉള്ളത്. പക്ഷേ അവര്‍ എന്തിനാണ് പരസ്യമായി രംഗത്ത് വന്നതെന്നും പവന്‍ ഖേര ചോദിച്ചു. ഈ നേതാക്കളാണ് അച്ചടക്കത്തോടെ പാര്‍ട്ടിക്കുള്ളില്‍ പെരുമാറേണ്ട വിധം പഠിപ്പിച്ചത്. പക്ഷേ അതേ നേതാക്കള്‍ തന്നെ അത്തരത്തില്‍ പെരുമാറുമ്പോള്‍ ഞങ്ങള്‍ ഞെട്ടലിലാണെന്നും ഖേര പറഞ്ഞു.

English summary
senior leaders will contest for congress president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X