കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു, സൈന്യം പ്രദേശം വളഞ്ഞു

Google Oneindia Malayalam News

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന്റെ ഭീതി ഒഴിയാത്ത കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഓഫീസര്‍ കൊല്ലപ്പെട്ടത്. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെയും സൈന്യം വധിച്ചു. ഡിഎസ്പി അമന്‍ താക്കൂര്‍ ആണ് കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Pulawa

ഭീകരവാദികളും സൈനികരും തമ്മില്‍ ഏറെ നേരം വെടിവയ്പ്പുണ്ടായി എന്നാണ് വിവരം. കുല്‍ഗാമിലെ തുരിഗാം സൈന്യം വളഞ്ഞിരിക്കുകയാണ്. പ്രദേശത്ത് ഭീകരര്‍ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം വളഞ്ഞത്. ഈ വേളയില്‍ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവച്ചു. ശക്തമായ വെടിവെപ്പാണ് നടന്നത്.

അരുണാചലില്‍ കലാപം പടരുന്നു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു, പിന്നില്‍ കോണ്‍ഗ്രസ് എന്ന് കേന്ദ്രംഅരുണാചലില്‍ കലാപം പടരുന്നു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു, പിന്നില്‍ കോണ്‍ഗ്രസ് എന്ന് കേന്ദ്രം

അതേസമയം, കശ്മീരിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണ്. രാഷ്ട്രീയ-മത നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തതോടെ ജനങ്ങള്‍ തീര്‍ത്തുംവലഞ്ഞു. ഞായറാഴ്ച തുച്ഛം കടകള്‍ മാത്രമാണ് തുറന്നത്. അവിടെ വന്‍ തിരക്കായിരുന്നു. ഇനിയും പ്രശ്‌നങ്ങളുണ്ടാകാമെന്ന് കരുതി ജനങ്ങള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്.

മധ്യപ്രദേശില്‍ ബിജെപി നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേരുന്നു; ഞെട്ടലോടെ ബിജെപി, ജനപ്രതിനിധികള്‍...മധ്യപ്രദേശില്‍ ബിജെപി നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേരുന്നു; ഞെട്ടലോടെ ബിജെപി, ജനപ്രതിനിധികള്‍...

നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് വിഘടനവാദികള്‍ ബന്ദ് ആഹ്വാനം ചെയ്തത്. കൂടാതെ കശ്മീരികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 35എ വകുപ്പ് ഭേദഗതി ചെയ്യാന്‍ കേന്ദ്രം ആലോചിക്കുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുകയാണ്. ഈ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സൈന്യത്തെ കൂടുതല്‍ വിന്യസിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണെന്നും കരുതല്‍ കസ്റ്റഡി മുന്‍കാലങ്ങളില്‍ സ്വീകരിച്ചത് പോലുള്ള നടപടിയാണെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് അഭ്യര്‍ഥിച്ചു.

English summary
Senior Cop Killed, Soldier Injured In Jammu And Kashmir Encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X