Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എം കൃഷ്ണ അന്തരിച്ചു; വിടവാങ്ങുന്നത് ബെംഗളൂരുവിനെ ഇന്ത്യയുടെ സിലിക്കണ്‍ വാലിയാക്കി മാറ്റിയ നേതാവ്

ബെംഗളൂരു: ബി ജെ പി നേതാവ് എസ് എം കൃഷ്ണ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്നു. 1962 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് സ്വതന്ത്രനായി കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1967-ല്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1968-ല്‍ ആണ് ലോക്‌സഭാംഗമാകുന്നത്. മാണ്ഡ്യയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി എസ് പി ടിക്കറ്റില്‍ ആയിരുന്നു മത്സരിച്ചിരുന്നത്. 1971 ല്‍ ആണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ആ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1972 ല്‍ കര്‍ണാടക നിയമസഭ കൗണ്‍സില്‍ അംഗമായതിനെ തുടര്‍ന്ന് എംപി സ്ഥാനം രാജിവച്ചു.

SM Krishna

1972 മുതല്‍ 1977 വരെ കര്‍ണാടകയില്‍ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1980-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതല്‍ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1984-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 1989-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട എസ്എം കൃഷ്ണ 1993 വരെ നിയമസഭാ സ്പീക്കറും 1993-1994 കാലഘട്ടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു.

1996 മുതല്‍ 1999 വരെ രാജ്യസഭാംഗമായി. 1999 മുതല്‍ 2000 വരെ കര്‍ണാടക പിസിസി പ്രസിഡന്റായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1999 ല്‍ കര്‍ണാടക മുഖ്യമന്ത്രിയായതോടെ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. ബെംഗളൂരുവിനെ ഇന്ത്യയുടെ സിലിക്കണ്‍ വാലിയാക്കി മാറ്റിയത് കൃഷ്ണയുടെ ഭരണനേട്ടങ്ങളില്‍ ഒന്നാണ്. 2004-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ട മണ്ഡലത്തില്‍ നിന്നാണ് എസ് എം കൃഷ്ണ മത്സരിച്ചത്.

ജയിച്ചെങ്കിലും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെട്ടു. ഇതോടെ നിയമസഭാംഗത്വം രാജിവച്ചു. 2008-ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെ കൃഷ്ണ ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ച് തുടങ്ങി.

ഒടുവില്‍ 2017 ജനുവരി 30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ചു. 2017 മാര്‍ച്ച് 22ന് ബി ജെ പിയില്‍ ചേര്‍ന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+