Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത പണമിടപാട്: ആര്‍ബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍, മാറ്റിനല്‍കിയത് കോടിക്കണക്കിന് രൂപ!!!

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഒമ്പത് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്

ദില്ലി: അനധികൃതമായി പണം മാറ്റിനല്‍കിയ മുതിര്‍ന്ന ആര്‍ബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 1.5 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിനല്‍കിയ കേസില്‍ അറസ്റ്റിലായ ഒമ്പതു പേരില്‍ ഒരാളാണ് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥന്‍. കെ മൈക്കിളാണ് അറസ്റ്റിലായത്. റിസര്‍വ്വ് ബാങ്ക് ബെംഗളൂരു ബ്രാഞ്ച് സ്‌പെഷ്യല്‍ അസിസ്റ്റന്റാണ് കെ മൈക്കിള്‍. എന്നാല്‍ ആര്‍ബിഐ ഉദ്യോഗസ്ഥന്റെ പേരും ഔദ്യോഗിക സ്ഥാനവും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ നടത്തിയ റെയ്ഡിനിടെയാണ് പണം വാങ്ങി കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഒമ്പത് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു കോടി രൂപയും കണ്ടെടുത്തു. ആവശ്യക്കാര്‍ ചമഞ്ഞെത്തിയ സിബിഐ ഉദ്യോഗസ്ഥരാണ് ഒമ്പത് പേരെയും പിടികൂടിയത്.

22-rbi

നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതോടെ കള്ളപ്പണം പിടികൂടുന്നതിനായി ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് കള്ളപ്പണം വെളുപ്പിക്കുന്ന സംഘം സിബിഐയുടെ പിടിയിലാവുന്നത്. നേരത്തെ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ ഏഴ് പേരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉദ്യോഗസ്ഥന്റെ ബന്ധുവാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ബിഐ ഉദ്യോഗസ്ഥന്റെ അറസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+