• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിലെ പോര് രാഹുലിന് നേരെ, ലക്ഷ്യം രാജ്യസഭാ സീറ്റുകള്‍, സീനിയേഴ്‌സ് പിന്നോട്ടില്ല!!

ദില്ലി: കോണ്‍ഗ്രസിലെ പോര് സീനിയേഴ്‌സ് ആരംഭിച്ചത് മറ്റൊരു ലക്ഷ്യം മുന്നില്‍ കണ്ടെന്ന് ടീം രാഹുല്‍. അതേസമയം ഇക്കാര്യം സീനിയേഴ്‌സുമായി അടുത്തവരും സമ്മതിക്കുന്നു. മുന്നിലുള്ളതില്‍ പ്രധാനം രാജ്യസഭാ സീറ്റുകളാണ്. അതിന് പുറമേ തിരഞ്ഞെടുപ്പുകളില്‍ എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത ടീം രാഹുലിലെ ജൂനിയര്‍ താരങ്ങളെ പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസില്‍ ടീം രാഹുലിനെ പുറത്താക്കാതെ ഇപ്പോഴുള്ള പ്രതിസന്ധികള്‍ മാറില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. സോണിയാ ഗാന്ധി തന്നെ പ്രശ്‌ന പരിഹാര ഫോര്‍മുല കണ്ടെത്തേണ്ടി വരും.

കോണ്‍ഗ്രസിലെ സീനിയര്‍ വാര്‍

കോണ്‍ഗ്രസിലെ സീനിയര്‍ വാര്‍

സീനിയര്‍ നേതാക്കള്‍ ടീം രാഹുലിന്റെ വീഴ്ച്ചകള്‍ ഒന്നൊന്നായി തുറന്ന് കാണിക്കുകയാണ്. അനാവശ്യമായിട്ടാണ് അശോക് ഗെലോട്ടിന് എല്ലാ പദവിയും നല്‍കിയതെന്ന് ഇവര്‍ ഉന്നയിക്കുന്നു. ഗെലോട്ട് കഴിവുള്ള സച്ചിന്‍ പൈലറ്റിനെ വളര്‍ന്ന് വരാന്‍ അനുവദിക്കില്ല. സമാന അവസ്ഥയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പുറത്തുപോകലിലും ഇത് തന്നെയാണ് സംഭവിച്ചതെന്ന് സീനിയേഴ്‌സ് പറയുന്നു. രാഹുല്‍ ഗാന്ധി വിശ്വസിച്ച് ഏല്‍പ്പിക്കുന്ന നേതാക്കള്‍ ബാക്കിയുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.

സീനിയേഴ്‌സ് കഴിവുള്ളവര്‍

സീനിയേഴ്‌സ് കഴിവുള്ളവര്‍

കോണ്‍ഗ്രസിലെ സീനിയേഴ്‌സ് ഒരുപാട് കഴിവുള്ളവരാണ്. ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും തിരഞ്ഞെടുപ്പ് പ്ലാനൊരുക്കുന്നതിലും മിടുക്കരാണ്. ആനന്ദ് ശര്‍മയും കപില്‍ സിബലും. കശ്മീരില്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഗുലാം നബി ആസാദിന് സാധിക്കുമായിരുന്നു. അത് ദേശീയ തലത്തില്‍ തന്നെ വലിയ സഖ്യത്തിനുള്ള സാധ്യതയും ഒരുക്കുമായിരുന്നു. എന്നാല്‍ ഇതെല്ലാം മുടക്കിയത് ടീം രാഹുലാണ്. ബീഹാറിലെ കോണ്‍ഗ്രസിന് സീറ്റ് വര്‍ധിപ്പിക്കാന്‍ സീനിയേഴ്‌സുണ്ടെങ്കില്‍ സാധിക്കുമായിരുന്നു.

കാരണം അവര്‍ മാത്രം

കാരണം അവര്‍ മാത്രം

ടീം രാഹുല്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നതില്‍ പ്രധാനം. ദക്ഷിണേന്ത്യയില്‍ നിന്ന് ഹിന്ദി ഹൃദയ ഭൂമിയെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത നേതാക്കളെയാണ് രാഹുല്‍ തന്റെ ടീം വളര്‍ത്താനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം രാജ്യസഭയിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയിലാണ്. ജി23 നേതാക്കള്‍ ശക്തരായതും രാഹുലിന്റെ ഈ പക്ഷപാതിത്വം കാരണമാണ്. ജൂനിയര്‍ നേതാക്കള്‍ രാഹുലിന്റെ ഉപദേഷ്ടാവായി നിന്ന് പാര്‍ട്ടിയെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

അവരെ തഴഞ്ഞു

അവരെ തഴഞ്ഞു

രാജ്യസഭാ സീറ്റുകള്‍ കെസി വേണുഗോപാലും രാജീവ് സതവും ചേര്‍ന്നാണ് നേടിയെടുത്തത്. ഇത് ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും മത്സരിക്കേണ്ട സീറ്റുകളായിരുന്നു. ഇവരുടെ രാജ്യസഭാ ടേം അവസാനിക്കുന്നതോടെ മത്സരിക്കാന്‍ പിന്നെ സീറ്റ് നല്‍കില്ല. ദക്ഷിണേന്ത്യക്കാരനായ വേണുഗോപാലിനെ എന്തിനാണ് രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിച്ചതെന്നും ഇവര്‍ ചോദിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ നേതാവിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ അവിടെയുള്ളവര്‍ സമ്മതിക്കുമോ എന്ന് സീനിയേഴ്‌സ് ചോദിക്കുന്നു.

ഇവര്‍ രാജ്യസഭയിലെത്തും

ഇവര്‍ രാജ്യസഭയിലെത്തും

രാഹുലുമായി നല്ല ബന്ധമുള്ള നേതാക്കളാണ് മുകുള്‍ വാസ്‌നിക്ക്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് വീണ്ടും അയക്കും. ദിഗ് വിജയ് സിംഗ്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവരും രാജ്യസഭയിലെത്തും. എന്നാല്‍ ജിതിന്‍ പ്രസാദ, സന്ദീപ് ദീക്ഷിത്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ക്കും രാഹുല്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല. എന്നാല്‍ സുര്‍ജേവാലയ്ക്ക് മറ്റ് റോളുകളുണ്ട്. ജിതിന്‍ പ്രസാദയും സന്ദീപ് ദീക്ഷിതും നേതരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചവരാണ്. നേരത്തെ ഇതേ പോലെ രാജ്യസഭാ തിരഞ്ഞെടുപ്പിലെ പ്രശ്‌നം കാരണമാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്.

ഇനിയുള്ള നീക്കങ്ങള്‍

ഇനിയുള്ള നീക്കങ്ങള്‍

സീനിയര്‍ നേതാക്കള്‍ മാറ്റത്തിനായി ഒരുങ്ങി നില്‍ക്കുകയാണ്. സംഘടനാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് ടീം രാഹുലിനെ പുറത്ത് ചാടിക്കാന്‍ കൂടിയാണ് ഈ നീക്കം. രണ്ട് തവണ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് അതോറിറ്റി ഇക്കാര്യത്തില്‍ യോഗം ചേര്‍ന്ന് കഴിഞ്ഞു. നാമനിര്‍ദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന് ഇവര്‍ പറയുന്നു. എല്ലാ അംഗങ്ങള്‍ക്കും വേണ്ടി തിരഞ്ഞെടുപ്പ് നടത്തണം. പാര്‍ലമെന്ററി ബോര്‍ഡ് നവീകരണം എന്നിവയാണ് സീനിയേഴ്‌സ് ലക്ഷ്യമിടുന്നത്. അതേസമയം ടീം രാഹുല്‍ യാതൊരു ക്രെഡിബിളിറ്റിയും ഇല്ലാതെ നേതൃത്വത്തെ നയിക്കുന്നതാണ് പരാജയ കാരണം എന്ന് കണ്ടെത്തിയിട്ടുണ്ട്.

cmsvideo
  Congress goes digital to elect new party president

  English summary
  seniors in congress aim for rajya sabha seats, rahul gandhi facing challenge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X