കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയിൽ കനത്ത നഷ്ടം, ഐഎംഎഫ് റിപ്പോർട്ടും തിരിച്ചടിയായി

Google Oneindia Malayalam News

മുംബൈ: ഓഹരി വിപണി ചൊവ്വാഴ്ചയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 205.10 പോയിന്റ് നഷ്ടത്തിൽ 41,323.81ലും നിഫ്റ്റി 54.80 പോയിന്റ് താഴ്ന്ന് 12169.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.8 ശതമാനമായി കുറയുമെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ വ്യക്തമാക്കിയത് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിന്മാറുന്നതിന് നഷ്ടത്തിന് കാരണമായിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയംരാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം

ബിഎസ്ഇയിലെ 1364 ഓഹരികൾ നഷ്ടത്തിലായപ്പോൾ 1982 കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി. 168 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫാട്രെൽ, സീ എന്റർടെയ്ൻ, ബിപിസിഎൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, കൊടക് മഹീന്ദ്ര എന്നീ കമ്പനികളുടെ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി.

stock

ടാറ്റാ സ്റ്റീൽ, എം ആന്റ് എം, മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബാങ്ക്, വാഹനം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ വിൽപ്പന സമ്മർദ്ദമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 416.46 പോയിന്റ് നഷ്ടത്തിൽ 41, 528,91ലും നിഫ്റ്റി 127.90 പോയിന്റ് നഷ്ടത്തിൽ12224.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
English summary
Sensex closes its lowest in 9 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X