കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ തകര്‍ച്ച... സെന്‍സെക്‌സ് 334 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റിയിലും ഇടിവ്!!

Google Oneindia Malayalam News

മുംബൈ: ആരംഭത്തിലെ നേട്ടം ഇന്നും കൈവിട്ട് ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 334.44 പോയിന്റ് ഇടിഞ്ഞ് 40445.15ലും നിഫ്റ്റി 104.20 പോയിന്റ് ഇടിഞ്ഞ് 11914.20ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗിലും ഓട്ടോ മേഖലയിലെ ഓഹരികളിലും വന്‍ നഷ്ടമാണ് ഉണ്ടായത്. റിസര്‍വ് ബാങ്ക് നയങ്ങളും, കുറഞ്ഞ വളര്‍ച്ചാ നിരക്കുമെല്ലാം നിക്ഷേപകരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തുന്നത്.

1

ബിഎസ്ഇയിലെ 863 ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 1634 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 178 ഓഹരികള്‍ക്ക് മാറ്റമില്ല. ഫാര്‍മ, ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം, ലോഹം, ഐടി, പൊതുമേഖല ബാങ്ക്, വാഹനം, ഉള്‍പ്പെടെയുള്ള മിക്ക ഓഹരികളും നഷ്ടത്തിലായിരുന്നു. സെന്‍സെക്‌സില്‍ യെസ് ബാങ്കിന്റെ ഓഹരികള്‍ 11 ശതമാനവും എസ്ബിഐ ഓഹരികള്‍ 5.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

അതേസമയം ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ക്യാപ്, സൂചികകളും യഥാക്രമം 1.3 ശതമാനം 0.9 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ പുരോഗതിയുള്ളതിനാല്‍ ആഗോള വിപണികള്‍ ഇന്ന് കൂടുതലും നേട്ടത്തിലായിരുന്നു. ഇന്ന് സെന്‍സെക്‌സ് 99 പോയിന്റ് ഉയര്‍ന്ന് 40879ലും നിഫ്റ്റി 24 പോയിന്റ് ഉയര്‍ന്ന് 12043ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 299 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 107 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

അതേസമയം അക്കൗണ്ടുകളുടെ കെവൈസി മാനദണ്ഡങ്ങള്‍, കള്ളപണം വെളുപ്പിക്കല്‍ വിരുദ്ധ മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ട ആന്ധ്ര ബാങ്കിന്റെ ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്താത്തതും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു.

 തെലങ്കാന പീഡനം; പോലീസിന് സല്യൂട്ട്, എന്‍കൗണ്ടര്‍ നടപടിയെ പ്രകീര്‍ത്തിച്ച് സൈനയും ഗീതാ ഫോഗട്ടും തെലങ്കാന പീഡനം; പോലീസിന് സല്യൂട്ട്, എന്‍കൗണ്ടര്‍ നടപടിയെ പ്രകീര്‍ത്തിച്ച് സൈനയും ഗീതാ ഫോഗട്ടും

English summary
sensex crash over 334 points nifty collapses below 12000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X