കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ തകര്‍ച്ച... സെന്‍സെക്‌സില്‍ നഷ്ടം 1848 പോയിന്റ്, കൊറോണ ആശങ്ക തുടരുന്നു!!

Google Oneindia Malayalam News

മുംബൈ: കൊറോണ ആഗോള വ്യാപകമായ പടരുന്നതിനിടെ, ഓഹരി വിപണിയിലുള്ള ആശങ്ക തുടരുന്നു. കനത്ത തിരിച്ചടിയാണ് ഇന്ന് നേരിട്ടത്. സെന്‍സെക്‌സ് 1848 പോയിന്റാണ് ഇടിഞ്ഞത്. ഒരു ഘട്ടത്തില്‍ ഇത് രണ്ടായിരത്തിന് മുകളില്‍ പോയിരുന്നു. നിലവില്‍ 1655 പോയിന്റാണ് ഇടഞ്ഞിരിക്കുന്നത്. നിഫ്റ്റ് 461.55 പോയിന്റാണ് ഇടിഞ്ഞത്. ആദ്യ ഘട്ടത്തില്‍ 479 പോയിന്റ് ഇടിഞ്ഞ് 9448ലാണ് വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 190 ഓഹരികള്‍ നേട്ടത്തിലും 730 ഓഹരികള്‍ നഷ്ടത്തിലുമാണ്. 62 ഓഹരികള്‍ക്ക് മാറ്റമില്ല.

1

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിനും ഇടിവ് സംഭവിച്ചു. 41 പൈസയുടെ ഇടിവാണ് നേരിട്ടിരിക്കുന്നത്. ഒരു ഡോളറിന് 74.16 രൂപ എന്നാണ് ഇപ്പോഴത്തെ നിരക്ക്. യെസ് ബാങ്കാണ് പ്രധാനമായും നേട്ടത്തിലുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസി ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ, ഡിഎല്‍എഫ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. വിണി ഉത്തേജനത്തിന്റെ ഭാകഗമായി യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറച്ചു. പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സമ്പദ് ഘടനയ്ക്ക് കരുത്തേകുന്നതിനുമായി 700 ബില്യണ്‍ ഡോളറിന്റെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

യെസ് ബാങ്കിന്റെ ഓഹരികള്‍ക്ക് 46 ശതമാനത്തിന്റെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ വന്‍ നഷ്ടം നേരിടുന്നതിനിടെയാണ് ഈ നേട്ടം. 18654 കോടി രൂപയാണ് സ്വകാര്യ മേഖലയുടെ നഷ്ടം. യെസ് ബാക്ക് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം ബുധനാഴ്ച്ച പിന്‍വലിക്കും. അതേസമയം എസ്ബിഐ കാര്‍ഡ്‌സിനും പേയ്‌മെന്റ് സര്‍വീസിനും തുടക്കം മോശമായിരുന്നു. 755 എന്ന നിരക്കില്‍ നിന്ന് താഴ്ന്ന് 661ല്‍ വരെ എസ്ബിഐ കാര്‍ഡുകളുടെ ഓഹരി എത്തിയിരുന്നു. നിലവില്‍ ഇത് 728 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും വലിയ തിരിച്ചടിയാണ് ഉണ്ടായത്. 4.8 ശതമാനത്തിന്റെ വീഴ്ചയാണ് ഉണ്ടായത്. ഓസ്‌ട്രേലിയന്‍ സ്‌റ്റോക്ക ഏഴ് ശതമാനം നഷ്ടത്തിലുമാണ് അവസാനിച്ചത്. അതേസമയം ആഗോള വിപണി അടുത്തൊന്നും കരകയറുന്ന ലക്ഷണമില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വ്യാപാര കേന്ദ്രങ്ങളായിരുന്ന പല രാജ്യങ്ങളും തകര്‍ന്നിരിക്കുകയാണ്. യുഎസ്സിന്റെ പലിശ നിരക്ക് കുറയ്ക്കാനുള്ള നീക്കവും ഫലം കണ്ടിട്ടില്ല. ഇന്ത്യയില്‍ ഇന്ന് വ്യാപാരം തുടങ്ങിയത് തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. വിപണി കരകയറുന്ന ലക്ഷണവും ഇതുവരെ പ്രകടിപ്പിച്ച് കണ്ടിട്ടില്ല.

English summary
sensex crashed over 1848 points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X