മാഗി ചതിച്ചാശാനേ...നെസ്ലേ ഓഹരി വില ഇടിഞ്ഞു, അദാനിയ്ക്കും രക്ഷയില്ല നിക്ഷേപകരുടെ കഷ്ടകാലം
മുംബൈ: ബുധാനാഴ്ച ഓഹരി വിപണികള്‍ക്ക് അത്ര ശുഭകരമല്ല. സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. മാഗി നൂഡില്‍സ് വിവാദം നെസ്ലേയുടെ ഓഹരി വിലയെ കാര്യമായി ബാധിച്ചപ്പോള്‍ അദാനി എന്റര്‍പ്രൈസസിനും ബുധനാഴ്ച ശുഭകരമായില്ല.
അദാനി എന്റര്‍പ്രൈസസിന്റേയും നെസ്ലേയുടേയും ഓഹരി വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. അദാനി പോര്‍ട്, അദാനി പവര്‍ എന്നിവയുമായി ലയിച്ചതിനെത്തുടര്‍ന്നാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 80 ശതമാനത്തോളം ഇടിഞ്ഞത്. ഓഹരി വില 518 രൂപയിടിഞ്ഞ് 120 ല്‍ എത്തി.

അളവില്‍ കൂടുതല്‍ ലെഡും, എംഎസ്ജിയും ചേര്‍ത്തതിനെത്തുടര്‍ന്നാണ് മാഗിനൂഡില്‍സ് വിവാദത്തില്‍ അകപ്പെടുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും മാഗി നൂഡില്‍സിന്റെ വില്‍പ്പന താത്ക്കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തു. ഇതോടെ ഓഹരി വിപണിയില്‍ നെസ്ലേയുടെ വില ഇടിഞ്ഞു. ഓഹരി വില 530 രൂപ ഇടിഞ്ഞ് 6280 ല്‍ എത്തി.
അദാനി ഓഹരി വിലയില്‍ ഇടിവുണ്ടായെങ്കിലും അത് നിക്ഷേപകനെ ബാധിയ്ക്കില്ല. ലയനത്തിന്റെ ഭാഗമായി അദാനി എന്റര്‍പ്രൈസസിന്റെ 10,000 ഓഹരിയുള്ള നിക്ഷേപകന് അദാനി പോര്‍ട്ടിന്റെ 14,123 ഓഹരികള്‍ ലഭിയ്ക്കും, അദാനി പവറാകട്ടേ അദാനി എന്റര്‍പ്രൈസസിന്റെ 10,000 ഓഹരിയുള്ളവര്‍ക്ക് 18,596 ഓഹരികളാണ് നല്‍കുക.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications