കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി ചതിച്ചാശാനേ...നെസ്ലേ ഓഹരി വില ഇടിഞ്ഞു, അദാനിയ്ക്കും രക്ഷയില്ല നിക്ഷേപകരുടെ കഷ്ടകാലം

Google Oneindia Malayalam News

മുംബൈ: ബുധാനാഴ്ച ഓഹരി വിപണികള്‍ക്ക് അത്ര ശുഭകരമല്ല. സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. മാഗി നൂഡില്‍സ് വിവാദം നെസ്ലേയുടെ ഓഹരി വിലയെ കാര്യമായി ബാധിച്ചപ്പോള്‍ അദാനി എന്റര്‍പ്രൈസസിനും ബുധനാഴ്ച ശുഭകരമായില്ല.

അദാനി എന്റര്‍പ്രൈസസിന്റേയും നെസ്ലേയുടേയും ഓഹരി വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. അദാനി പോര്‍ട്, അദാനി പവര്‍ എന്നിവയുമായി ലയിച്ചതിനെത്തുടര്‍ന്നാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 80 ശതമാനത്തോളം ഇടിഞ്ഞത്. ഓഹരി വില 518 രൂപയിടിഞ്ഞ് 120 ല്‍ എത്തി.

nestle-logo

അളവില്‍ കൂടുതല്‍ ലെഡും, എംഎസ്ജിയും ചേര്‍ത്തതിനെത്തുടര്‍ന്നാണ് മാഗിനൂഡില്‍സ് വിവാദത്തില്‍ അകപ്പെടുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും മാഗി നൂഡില്‍സിന്റെ വില്‍പ്പന താത്ക്കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തു. ഇതോടെ ഓഹരി വിപണിയില്‍ നെസ്ലേയുടെ വില ഇടിഞ്ഞു. ഓഹരി വില 530 രൂപ ഇടിഞ്ഞ് 6280 ല്‍ എത്തി.

അദാനി ഓഹരി വിലയില്‍ ഇടിവുണ്ടായെങ്കിലും അത് നിക്ഷേപകനെ ബാധിയ്ക്കില്ല. ലയനത്തിന്റെ ഭാഗമായി അദാനി എന്റര്‍പ്രൈസസിന്റെ 10,000 ഓഹരിയുള്ള നിക്ഷേപകന് അദാനി പോര്‍ട്ടിന്റെ 14,123 ഓഹരികള്‍ ലഭിയ്ക്കും, അദാനി പവറാകട്ടേ അദാനി എന്റര്‍പ്രൈസസിന്റെ 10,000 ഓഹരിയുള്ളവര്‍ക്ക് 18,596 ഓഹരികളാണ് നല്‍കുക.

English summary
Sensex extends losses; Adani Ent falls 80%, Nestle weak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X