കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില കൂടി; രൂപയും മെച്ചപ്പെട്ടു, ഓഹരി വിപണിയിലും ഉണര്‍വ്!! എണ്ണവില താഴുന്നു

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതത്വം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം, യുഎസ്-ചൈന വ്യാപാര യുദ്ധം എന്നിവയെല്ലാം സ്വര്‍ണ വില കൂടാന്‍ കാരണമായി.

Rupee

ചൊവ്വാഴ്ച ആഗോള വിപണയില്‍ സ്വര്‍ണവില 1239.68 ഡോളറിലെത്തിയിരുന്നു. ജൂലൈക്ക് ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ വില കൂടുന്നത്. കേരളത്തില്‍ ബുധനാഴ്ച വില കൂടിയില്ല. ചൊവ്വാഴ്ച 80 രൂപ പവന് വര്‍ധിച്ചിരുന്നു. നിലവില്‍ പവന് 23680 രൂപയാണ് വില. കേരളത്തില്‍ 20 ദിവസത്തിനിടെ ആയിരത്തോളം രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചു. 42 പൈസ വര്‍ധിച്ച് രൂപയുടെ മൂല്യം 73.15ലെത്തി. ചൊവ്വാഴ്ച വന്‍ ഇടിവ് രൂപയുടെ മൂല്യത്തിലുണ്ടായിരുന്നു. സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതോടെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യം ഉയരാന്‍ കാരണമായത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 76.75 ഡോളര്‍ എന്ന നിലയിലേക്ക് ഇടിഞ്ഞു. ഇറക്കുമതി മേഖലയിലുള്ളവര്‍ ഡോളര്‍ വിറ്റഴിച്ചതും രൂപയ്ക്ക് നേട്ടമായി.

ഓഹരിവിപണിയില്‍ വന്‍ ഉണര്‍വാണ് ബുധനാഴ്ചയുണ്ടായത്. നാല് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷമാണ് ഉയര്‍ച്ച വന്നത്. മുംബൈ ഓഹരി വിപണി സെന്‍സെക്‌സ് 186 പോയന്റ് നേട്ടമുണ്ടാക്കി 34000ത്തിലെത്തി. ആറ് മാസത്തിന് ശേഷമാണ് 34000 പോയന്റിലെത്തുന്നത്. നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 10224ലെത്തി.

English summary
Sensex Reclaims 34,000 Mark As Markets Break 4-Day Fall; Gold price increase, oil fall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X