കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ നീക്കം ഫലംകണ്ടു; കുതിച്ചുയര്‍ന്ന് വിപണി, മൂന്ന് മാസത്തിനിടെ ആദ്യം

Google Oneindia Malayalam News

മുംബൈ: മാസങ്ങള്‍ക്ക് ശേഷം ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്‌സ് 793 പോയന്റ് ഉയര്‍ന്നു. നിഫ്റ്റി 228 പോയന്റും മുന്നേറി. സെന്‍സെക്‌സ് 37494 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന ഒരുദിവസം വിപണിയില്‍ രേഖപ്പെടുത്തുന്നത്. വിപണിയെ ഉത്തേജിപ്പിക്കാനുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയിരുന്നു. സെന്‍സെക്‌സിലും നിഫ്റ്റിയിലും രണ്ടു ശതമാനത്തിലേറെയാണ് തിങ്കളാഴ്ചയുണ്ടായ ഉയര്‍ച്ച.

Stock

വിദേശ നിക്ഷേപകര്‍ക്കുള്ള ഉയര്‍ന്ന നികുതി പിന്‍വലിക്കുമെന്ന് വെള്ളിയാഴ്ച നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ബജറ്റിലാണ് നികുതി കൂട്ടിയത്. അതിന് ശേഷം തുടര്‍ച്ചയായ ഇടിവാണ് വിപണിയില്‍ നേരിട്ടത്. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാമെന്നുള്ള പ്രതീക്ഷ വീണ്ടും കൈവന്നതാണ് ഉയര്‍ച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപിഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകളിലേക്ക് പണമൊഴുക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. 70000 കോടി രൂപ എത്തിക്കാനായിരുന്നു തീരുമാനം. വരുംദിവസങ്ങളിലും വിപണിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. അതേസമയം, രൂപ ഇടിവ് രേഖപ്പെടുത്തുന്നത് തുടരുകയാണ്. ഡോളറിനെതിരെ 72.12 എന്നതാണ് മൂല്യം.

അമേരിക്കയും ചൈനയും തമ്മിലുള്ള നികുതി യുദ്ധം നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചതും സ്വര്‍ണത്തിലേക്ക് തിരഞ്ഞതും. ഇത് സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു. ഓഹരി വിപണി ഉയര്‍ച്ച തിരിച്ചുപിടിച്ചാല്‍ സ്വര്‍ണവിലയില്‍ മാറ്റം വരുമോ എന്ന് കാത്തിരുന്നു കാണാം.

English summary
Sensex, Nifty Biggest Gain In 3 Months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X