ഓഹരി വിപണി തകര്‍ന്നടിഞ്ഞു; രൂപ മൂല്യം കുറഞ്ഞു, സൗദി എണ്ണയില്‍ വഴുതി ഇന്ത്യ
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞു. എണ്ണവിലയിലുണ്ടായ വര്‍ധനവും രൂപ മൂല്യം ഇടിഞ്ഞതുമാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. 704 പോയന്റ് വരെ ഒരുവേള സെന്‍സെക്സ് ഇടിഞ്ഞു. 642 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഈ വര്‍ഷം ആദ്യമായി നെഗറ്റീവിലേക്ക് കൂപ്പുകുത്തി. സെന്‍സെക്സ് 36481 പോയന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 186 പോയന്റ് താഴ്ന്ന് 10818 ലും വ്യാപാരം നിര്‍ത്തി.

സൗദി അറേബ്യയില്‍ എണ്ണ മേഖലയിലുണ്ടായ ആക്രമണമാണ് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയരാന്‍ ഇടയാക്കിയത്. ഇത് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുമെന്ന ആശങ്ക പരന്നതോടെ രൂപയുടെ മൂല്യം കൂപ്പുകുത്തി. ഇന്ത്യ ആവശ്യമുള്ളതിന്റെ 83 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. സ്വാഭാവികമായും ഉയര്‍ന്ന വില കൊടുത്ത് എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.
ആശങ്കയിലായ നിക്ഷേപകര്‍ ഈ മാസം 2428 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. എച്ച്ഡിഎഫ്സിയുടെ ഓഹരിയും ഇന്ന് നഷ്ടം നേരിട്ടു. സെന്‍സെക്സില്‍ വില്‍പ്പന സമ്മര്‍ദ്ദം രാവിലെ മുതല്‍ പ്രകടമായിരുന്നു. 30 ഓഹരികളില്‍ മൂന്നെണ്ണം മാത്രമാണ് മുന്നേറിയത്. ബാക്കിയെല്ലാം തകര്‍ന്നടിഞ്ഞു.
50 ഓഹരിയുള്ള നിഫ്റ്റിയില്‍ 44 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ആദ്യമായി ഈ വര്‍ഷം നെഗറ്റീവിലെത്തി എന്ന പ്രത്യേകതയുമുണ്ട്. വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നില്ല. പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണമായി തുടരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications