കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ തകര്‍ച്ച.... സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു... ഒടുവില്‍ കരകയറുന്നു....

Google Oneindia Malayalam News

മുംബൈ: ഓഹരിവിപണിയില്‍ ഇന്ത്യക്ക് ദു:ഖവെള്ളി. ദിവസത്തിന്റെ തുടക്കത്തില്‍ നേട്ടത്തോടെ തുടങ്ങിയ വിപണി ഉച്ചയോടെ വമ്പന്‍ തകര്‍ച്ചയെയാണ് നേരിട്ടത്. സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു. സമീപകാലത്തെ ഏറ്റവും മോശം നിരക്കായ 35993.64 പോയിന്റിലേക്കാണ് വീണത്. നേരത്തെ ഏറ്റവും കുറഞ്ഞ നിരക്ക 37121 ആയിരുന്നു. നിഫ്റ്റിയും തകര്‍ച്ച നേരിട്ടിരിക്കുകയാണ്. അതേസമയം ഉച്ചയ്ക്ക് ശേഷം ചെറിയ രീതിയില്‍ കരകയറുന്നുണ്ട് സെന്‍സെക്‌സ്. 36825.92 പോയിന്റിലേക്ക് ഉയര്‍ന്നിട്ടുണ്ട് സെന്‍സെക്‌സ്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 295.30 കൂടുതലാണ് ഇത്. അതേസമയം രൂപയുടെ മൂല്യത്തിലും താല്‍ക്കാലിക തിരിച്ചുവരവ് സാധ്യമായിട്ടുണ്ട്.

1

അതേസമയം ഓഹരികളുടെ കൂട്ടത്തോടെയുള്ള വിറ്റഴിക്കലാണ് ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്ക് കാരണം. ദിവസത്തിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കൊടുവിലായിരുന്നു മികച്ച നേട്ടമുണ്ടായത്. ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍ എത്തിയിരുന്നു. ആഗോള്‍ വിപണിയിലെ പോസിറ്റീവായ മാറ്റങ്ങളും രൂപയുടെ മൂല്യത്തില്‍ നേട്ടമുണ്ടായതുമാണ് ഓഹരികള്‍ സൂചികകളില്‍ പ്രകടമായത്. ഇതിന് ശേഷം വളരെ പെട്ടെന്നാണ് തകര്‍ച്ച ഉണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ ആയിരം പോയിന്റ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. എന്നാല്‍ ഇത് നേട്ടത്തിലെത്തിയതും വളരെ പെട്ടെന്ന് തന്നെയായിരുന്നു.

രാജസ്ഥാനിലും കോണ്‍ഗ്രസിനെ ഒഴിവാക്കി....എസ്പിക്കും ഇടതുപാര്‍ട്ടികള്‍ക്കും കൈകൊടുത്ത് മായാവതി!!രാജസ്ഥാനിലും കോണ്‍ഗ്രസിനെ ഒഴിവാക്കി....എസ്പിക്കും ഇടതുപാര്‍ട്ടികള്‍ക്കും കൈകൊടുത്ത് മായാവതി!!

മുസ്ലീങ്ങള്‍ തൊപ്പി ധരിക്കരുത്, മതചിഹ്നങ്ങള്‍ ഒന്നും ഉപയോഗിക്കരുത്! .. ഉപദേശിച്ച് പഞ്ചായത്ത്മുസ്ലീങ്ങള്‍ തൊപ്പി ധരിക്കരുത്, മതചിഹ്നങ്ങള്‍ ഒന്നും ഉപയോഗിക്കരുത്! .. ഉപദേശിച്ച് പഞ്ചായത്ത്

English summary
sensex slumps over 1000 points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X