കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ ആ നീക്കം ഏറ്റു; ഓഹരി വിപണികള്‍ കുതിക്കുന്നു, തുടക്കം ചരിത്ര നേട്ടത്തോടെ

ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. ചരിത്ര നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

  • By Gowthamy
Google Oneindia Malayalam News

മുംബൈ: ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. ചരിത്ര നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 500 പോയിന്റ് ഉയര്‍ന്ന് 33,117ലും നിഫ്റ്റി 100 പോയിന്റ് ഉയര്‍ന്ന് 10340ലുമാണ് വ്യാപാരം ആരംഭിച്ചത്. ബാങ്കിങ് ഓഹരികളാണ് മികച്ച നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

 സവർക്കർ മാപ്പ് എഴുതികൊടുത്തതെന്തിന്? ബിജെപി നേതാവ് ചർച്ചയിൽ പറഞ്ഞത്, ഷാനിപോലും ചിരിച്ചു മണ്ണ്തപ്പി സവർക്കർ മാപ്പ് എഴുതികൊടുത്തതെന്തിന്? ബിജെപി നേതാവ് ചർച്ചയിൽ പറഞ്ഞത്, ഷാനിപോലും ചിരിച്ചു മണ്ണ്തപ്പി

പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ 2.11 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതാണ് വിപണിക്ക് കരുത്തായത്. കഴിഞ്ഞ ദിവസമാണ് സാമ്പത്തിക ഉത്തേജന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിലകള്‍ കുതിച്ചു.

sensexstockasa

ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയ്ക്ക് കരുത്തു നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ആദ്യപാദ വളര്‍ച്ചാ നിരക്കിലുണ്ടായ മുരടിപ്പ് മറികടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്,
ഐടിസി, ടിസിഎസ്, ടെക് മഹീന്ദ്ര, സിപ്ല, വിപ്രോ, ബജാജ് ഓട്ടോ, ഡോ. റഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍ കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ എന്നിവ നേട്ടത്തിലാണ്.

'ഓരോ നാല് മണിക്കൂറിലും ഒരാള്‍'; പീഡനക്കേസില്‍ അറസ്റ്റിലാകുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കും'ഓരോ നാല് മണിക്കൂറിലും ഒരാള്‍'; പീഡനക്കേസില്‍ അറസ്റ്റിലാകുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കും

കൂടാതെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റോഡുകള്‍ക്കായി 9.5 കോടി രൂപയുടെ നിക്ഷേപ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 83, 677 കിലോമീറ്റര്‍ റോഡുകളും ദേശീയ പാതകളും പാലങ്ങളുമാണ് ഘട്ടം ഘട്ടമായി നിര്‍മ്മിക്കുക.

ഇത് നിര്‍മ്മാണ കമ്പനികളുടെ ഓഹരികളില്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. നിര്‍മ്മാണ കമ്പനികളായ എല്‍ ആന്‍ഡ് ടി, ഐആര്‍ബി ഇന്‍ഫ്ര എന്നിവയുടെ ഓഹരികള്‍ രണ്ട് ശതമാനം ഉയര്‍ന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തലുകള്‍.

English summary
sensex surges 500 points to new high on 9 lakh crore booster for economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X