കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ തിരിച്ചടി, സെന്‍സെക്‌സ് 2155 പോയിന്റ് ഇടിഞ്ഞു, 15 മിനിട്ടില്‍ നഷ്ടം ഏഴര ലക്ഷം കോടി!!

Google Oneindia Malayalam News

മുംബൈ: കൊറോണ ഭീതി തുടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. വ്യാപാരത്തിന്റെ തുടക്കത്തില്‍ വലിയ നഷ്ടങ്ങളാണ് വിപണി നേരിട്ടത്. സെന്‍സെക്‌സ് 2155.05 പോയിന്റ് ഇടിഞ്ഞ് 26714.46ലേക്ക് വീണു. സെന്‍സെക്‌സ് 27000ത്തിന് താഴേക്ക് വീണത് വലിയ തിരിച്ചടിയായിട്ടാണ് കണക്കാക്കുന്നത്. നിഫ്റ്റി 8063 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. ഇത് 7832 പോയിന്റിലേക്കാണ് വീണത്. 636 പോയിന്റുകളാണ് ഇടിഞ്ഞത്. പലരും ഓഹരികള്‍ അതിവേഗം വിറ്റഴിക്കാന്‍ ശ്രമിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ടുവരുന്നത്. ആഗോള തലത്തില്‍ തന്നെ വലിയ തിരിച്ചടികളാണ് ഓഹരി വിപണി നേരിടുന്നത്.

1

സ്റ്റോക് എസ്‌ചേഞ്ചിലെ 11 സെക്ടറുകള്‍ വലിയ നഷ്ടത്തെയാണ് നേരിടുന്നത്. നിഫ്റ്റി ബാസ്‌കറ്റിലെ 50 സ്റ്റോക്കുകളും കൂപ്പുകുത്തി. ഭാരതി ഇന്‍ഫ്രാടെല്‍, ബജാജ് ഫിനാന്‍സ്, ഭാരത് പെട്രോളിയം, ഇന്‍ഡസ് ലന്‍ഡ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവര്‍ ഇതുവരെയില്ലാത്ത തിരിച്ചടിയാണ് നേരിട്ടത്. 12.04 ശതമാനത്തിനും 17.04 ശതമാനത്തിനും ഇടയിലാണ് ഇവര്‍ക്ക് തിരിച്ചടിയുണ്ടായത്. ഇന്നത്തെ വ്യാപാരത്തില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടതും ഇവര്‍ക്ക് തന്നെയാണ്. അതേസമയം മറ്റ് ഏഷ്യന്‍ മാര്‍ക്കറ്റിലും സമാന രീതിയിലുള്ള നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

എംഎസ്‌സിഐയുടെ ഏഷ്യാ-പസഫിക് ഓഹരി സൂചികയിലും വന്‍ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഇവര്‍ നാല് വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. കൊറിയയുടെ കോസ്പിക്ക് ആറ് ശതമാനത്തിന്റെ തകര്‍ച്ചയാണ് നേരിട്ടത്. ഓസ്‌ട്രേലിയക്ക് തിരിച്ചടി നേരിട്ടു. ഹോങ്കോങ്, ചൈന വിപണികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. വാള്‍സ്ട്രീറ്റിന് ഒരു മാസം 30 ശതമാനത്തിന്റെ നഷ്ടമാണ് നേരിട്ടത്. അതേസമയം വ്യാപാരം തുടങ്ങി വിപണിയില്‍ ഏഴ് ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 15 മിനുട്ടില്‍ നഷ്ടമായത് 7.22 ലക്ഷം കോടി രൂപ.

അതേസമയം യെസ് ബാങ്കിന്റെ ഓഹരികള്‍ കുതിപ്പ് നടത്തി. കഴിഞ്ഞ നാല് സെഷനുകളിലായിട്ട് മികച്ച കുതിപ്പാണ് അവര്‍ നടത്തിയത്. ഇത്തവണ 20 ശതമാനത്തിന്റെ നേട്ടമാണ് അവര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ നിക്ഷേപകര്‍ ലാഭത്തിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസവും വന്‍ തിരിച്ചടയാണ് ഓഹരി വിപണി നേരിട്ടത്. മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു സെന്‍സെക്‌സ്. 28869 പോയിന്റിലാണ് വ്യാപം അവസാനിച്ചത്. നിഫ്റ്റ് 8469ലും. നിഫ്റ്റി 498 പോയിന്റാണ് ഇടിഞ്ഞത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കൂടുതല്‍ പിന്നോട്ട് പോകുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ടെലിഫോണ്‍ മേഖലയില്‍ വോഡഫോണ്‍ ഐഡിയയും 33 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ടെലികോ കമ്പനികള്‍ക്ക് സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ വിലയിരുത്തലാണ് തിരിച്ചടിക്ക് കാരണം. പല കമ്പനികളും വന്‍ നഷ്ടത്തില്‍ തന്നെയാണ് കഴിഞ്ഞ ദിവസവും വ്യാപാരം അവസാനിപ്പിച്ചത്.

English summary
sensex tanks over 2150 points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X