കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തന്ത്രം മാറ്റുന്നു; മൂന്ന് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിന്; തിടുക്കത്തില്‍ ഒരുങ്ങി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നുവെന്ന് റിപോര്‍ട്ട്. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. ഇക്കാര്യത്തെ കുറിച്ച് വിവരം ലഭിച്ച കോണ്‍ഗ്രസും ഒരുക്കം വേഗത്തിലാക്കി. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ ആലോചിക്കുന്നത്.

ഇവിടെയുള്ള നിയമസഭ ഉടന്‍ പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പമാകും ഒരുപക്ഷേ മൂന്ന് സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് കോണ്‍ഗ്രസും തുടക്കമിട്ടു. വരും ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന. വേറിട്ട കളിക്കാണ് ബിജെപി ഒരുങ്ങുന്നത്...

ഈ വര്‍ഷം അവസാനം വരെ

ഈ വര്‍ഷം അവസാനം വരെ

ഈ വര്‍ഷം അവസാനം വരെ കാലാവധിയുള്ള നിയമസഭകളാണ് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലുള്ളത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടത്താനാണ് ബിജെപിയുടെ നീക്കം. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ജനകീയ പദ്ധതികള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. തൊട്ടുപിന്നാലെ നിയമസഭകള്‍ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍-മെയ് മാസങ്ങളില്‍

ഏപ്രില്‍-മെയ് മാസങ്ങളില്‍

ഏപ്രില്‍-മെയ് മാസങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്താനാണ് ബിജെപി ആലോചന. നേരത്തെ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുതവണയായി നടത്തണമെന്ന വാദം ബിജെപി ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് എതിര്‍ക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് വേഗത്തില്‍

കോണ്‍ഗ്രസ് വേഗത്തില്‍

ബിജെപി നീക്കം സംബന്ധിച്ച് വിവരം ലഭിച്ച കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുക്കം വേഗത്തിലാക്കി. എഐസിസി, പിസിസി നേതൃത്വങ്ങള്‍ മൂന്ന് സംസ്ഥാനങ്ങളിലും യോഗം ചേര്‍ന്നു. മോദി സര്‍ക്കാര്‍ വരുന്ന ബജറ്റില്‍ ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ജനകീയത കൈവരിച്ച ശേഷം നിയമസഭകള്‍ പിരിച്ചുവിടാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഹരിയാനയിലെ സാഹചര്യം

ഹരിയാനയിലെ സാഹചര്യം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് ആദ്യത്തില്‍ നടത്തുമെന്നാണ് കരുതുന്നത്. ഹരിയാനയില്‍ അടുത്ത ഓക്ടോബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്നതില്‍ ആശങ്കയുണ്ട്. ഈ സാഹചര്യമാണ് ദേശീയ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താമെന്ന ആലോചന വന്നത്.

പിസിസി അധ്യക്ഷന്‍ പറയുന്നു

പിസിസി അധ്യക്ഷന്‍ പറയുന്നു

ഹരിയാന കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയെന്ന് പിസിസി അധ്യക്ഷന്‍ അശോക് തന്‍വാര്‍ പറഞ്ഞു. ഹരിയാനയിലെ ഖട്ടര്‍ സര്‍ക്കാരിനെയും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെയും ഒരുമിച്ച് പുറത്താക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളും അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ ഐക്യശ്രമങ്ങള്‍

മഹാരാഷ്ട്രയില്‍ ഐക്യശ്രമങ്ങള്‍

മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും ഉടക്കി നില്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഐക്യശ്രമങ്ങള്‍ ബിജെപി ഊര്‍ജിതമാക്കിയിട്ടുണ്ട്. ഐക്യം ശക്തമാക്കുന്ന അവസരത്തില്‍ തന്നെ ഫഡ്‌നാവിസ് സര്‍ക്കാര്‍ നിയമസഭാ പിരിച്ചുവിട്ടേക്കും. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുമെന്നാണ് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട്.

സാധ്യതകള്‍ തള്ളാതെ കോണ്‍ഗ്രസ്

സാധ്യതകള്‍ തള്ളാതെ കോണ്‍ഗ്രസ്

ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് നിലവില്‍ സാധ്യത മാത്രമാണുള്ളതെന്ന് കോണ്‍ഗ്രസ് പറയുന്നു. ഹരിയാനയും മഹാരാഷ്ട്രയും തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ ഒരുപക്ഷേ, ജാര്‍ഖണ്ഡും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സഖ്യസാധ്യതകള്‍ അരക്കെട്ടുറപ്പിക്കുകയാണ്.

സഖ്യങ്ങള്‍ ഇങ്ങനെ

സഖ്യങ്ങള്‍ ഇങ്ങനെ

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രും സഖ്യം ചേരാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. മാത്രമല്ല, ആര്‍ജെഡി, ജെവിഎം സഖ്യത്തിനും സാധ്യത തെളിഞ്ഞിട്ടുണ്ട്. ഒരു പക്ഷേ, നാല് പാര്‍ട്ടികളും സഖ്യമുണ്ടാക്കിയേക്കും. ഈ സഖ്യം യാഥാര്‍ഥ്യമായാല്‍ ബിജെപിക്ക് തിരിച്ചടിയാകും. തങ്ങള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങിയെന്ന് ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആര്‍പിഎന്‍ സിങ് പറഞ്ഞു.

നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്

നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഒഡീഷ, ആന്ധ്രപ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ കാലാവധി പൂര്‍ത്തിയാക്കുകയാണ്. കൂടാതെ നിലവില്‍ രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു കശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കാം.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

എന്നാല്‍, മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടി ലഭിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രചാരണം ഉപയോഗപ്പെടുത്തി സംസ്ഥാനത്തും വിജയം ഉറപ്പാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

തെലങ്കാനയില്‍ വിജയിച്ച തന്ത്രം

തെലങ്കാനയില്‍ വിജയിച്ച തന്ത്രം

തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു നേരത്തെ തിരഞ്ഞെടുപ്പ് നേരിട്ടത് വന്‍ വിജയമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പക്ഷേ, അദ്ദേഹം നവംബറില്‍ നിയമസഭ പിരിച്ചുവിട്ടു. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നേരിടുകയും ചെയ്്തു. വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തി.

അയോധ്യ രാമക്ഷേത്രം; മോദി വന്‍ പ്രഖ്യാപനത്തിന്!! കോണ്‍ഗ്രസിനെ മറികടന്ന് കര്‍ഷകര്‍ക്ക് ആശ്വാസവുംഅയോധ്യ രാമക്ഷേത്രം; മോദി വന്‍ പ്രഖ്യാപനത്തിന്!! കോണ്‍ഗ്രസിനെ മറികടന്ന് കര്‍ഷകര്‍ക്ക് ആശ്വാസവും

English summary
Sensing early polls, Congress readies plan for Maharashtra, Haryana & Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X