Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെവിയില്‍ നീര്, ബാലാജിയെ ഇഡി മര്‍ദ്ദിച്ചുവെന്ന് ഡിഎംകെ... മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ

ചെന്നൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. മന്ത്രിയുടെ ഹൃദയത്തില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അതേസമയം, മന്ത്രിയെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഡിഎംകെ രംഗത്തുവന്നു.

മന്ത്രിയുടെ ചെവിക്ക് സമീപം നീര് കെട്ടിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. മന്ത്രിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ മേഘ്‌ല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അടിയന്തരമായി ഹര്‍ജി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.

senthil-balaji

18 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും ചൊവ്വാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. പുലര്‍ച്ചെ 1.30ഓടെയായിരുന്നു അറസ്റ്റ്. തൊട്ടുപിന്നാലെ അദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടു.

വേദന കലശലായതിനെ തുടര്‍ന്ന് ചെന്നൈയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വേദന കാരണം ആശുപത്രിക്ക് പുറത്ത് വച്ച് കരയുന്ന മന്ത്രിയുടെ വീഡിയോ വൈറലായിരുന്നു. ഇതോടെ മന്ത്രിയുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. തുടര്‍ന്ന് തമിഴ്‌നാട് പോലീസ് സുരക്ഷ ശക്തമാക്കുകയായിരുന്നു. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് ഇഡി റെയ്ഡ് നടത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.

മന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇസിജി എടുത്തപ്പോഴാണ് ഹൃദയത്തില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് നിര്‍േേദശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. മന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറിക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മറ്റു ഡിഎംകെ മന്ത്രിമാരും നേതാക്കളും ആശുപത്രിയിലെത്തി.

അന്വേഷണവുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാലാജിയില്‍ അന്വേഷണ സംഘം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഇതാണ് നെഞ്ചുവേദനയ്ക്ക് കാരണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരിക്കുന്ന ഡിഎംകെ പ്രവര്‍ത്തകര്‍ ഇഡിക്കും ഗവര്‍ണര്‍ ആര്‍എന്‍ രവിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു.

അതേസമയം, മന്ത്രി ബാലാജി ഇഡിയുടെ കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് മന്ത്രി പികെ ശേഖര്‍ ബാബു ഉള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കള്‍ ആരോപിച്ചു. ബാലാജിയെ മര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. അദ്ദേഹത്തെ താന്‍ കാണുമ്പോള്‍ അബോധാവസ്ഥയിലാണ്. ചെവിക്ക് സമീപം നീര് കെട്ടിയിരിക്കുകയാണെന്നും ശേഖര്‍ ബാബു മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+