'ഞാന്‍ മരിച്ചിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുത്' തമിഴ് നടന്‍ സെന്തില്‍
ചെന്നൈ: ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡ് ആയി മാറി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡീയയുടെ കൊലപാതകത്തിന് ഇരയായത് തമിഴ് നടന്‍ സെന്തില്‍ ആയിരുന്നു.
തന്റെ മരണ വാര്‍ത്തയറിഞ്ഞ നടന്‍ ആരാധകര്‍ക്ക് മുന്നിലെത്തി പറഞ്ഞത് ഇതാണ്' ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. എന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ആരാധകരോട് അപേക്ഷിക്കുന്നു' എന്നായിരുന്നു.

കഴിഞ്ഞ ദിവസം മുതല്‍ വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നടന്‍ മരിച്ചു എന്ന വാര്‍ത്ത പ്രചരിക്കുന്നു. കഴിഞ്ഞ ദിവസത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് നടന്‍ യുട്യൂബിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിയത്.
കഴിഞ്ഞ മാസത്തില്‍ പാക് ക്രിക്കറ്റ് താരം അഫ്രീദിയുടെ മകള്‍ മരിച്ചതായി സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. താരത്തിന്റെ ആരാധകരാണ് വാര്‍ത്ത വ്യാജമാണെന്ന് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചത്.












Click it and Unblock the Notifications