• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഭാരത് ബന്ദ് വിജയകരമെന്ന് കോണ്‍ഗ്രസ്: ബന്ദിന് മോദി ഭരണം അവസരമൊരുക്കിയെന്ന് അശോക് ഘെലോട്ട്!

Newest First Oldest First
5:48 PM, 10 Sep
ഇന്ധന വിലവര്‍ധനവിനെതിരെ രാജ്യത്ത് നടന്ന ബന്ദ് സമ്പൂര്‍ണ്ണ വിജയമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല. ഞങ്ങള്‍ ഭാരത് ബന്ദില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ മോദി അധികാരത്തിലെത്തിയതോടെയുള്ള സാഹചര്യങ്ങളാണ് ഇതിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് നേതാവ് അശോക് ഘെലോട്ട് പ്രതികരിച്ചു.
2:35 PM, 10 Sep
ബന്ദ് പ്രതിഷേധത്തിനിടെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബിസ്മിത ഗോഗോയിയെ പോലീസ് തടവിലാക്കി. അസമിലെ ഗൊലഘാട്ടില്‍ വെച്ചാണ് സംഭവം.
1:45 PM, 10 Sep
പെട്രോള്‍ വില വര്‍ധനവ് സംബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
1:17 PM, 10 Sep
ബീഹാറില്‍ രണ്ട് വയസ്സുള്ള കുട്ടി ആംബുലന്‍സില്‍ വച്ച് മരിച്ച സംഭവത്തിന് ബന്ദുമായോ ഗതാഗതക്കുരുക്കുമായോ ബന്ധമില്ലെന്ന് അധികൃതര്‍. ജെഹനാബാദ് എസ്ഡിഒയെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് വയസ്സുള്ള കുട്ടി മരിച്ചത് ബന്ദിനിടെ വാഹനം കുടുങ്ങിക്കിടന്നാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണിത്.
12:38 PM, 10 Sep
ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, ആപ് നേതാവ് അതിഷി എന്നിവര്‍ ദില്ലിയില്‍ ഇന്ധന വിലവര്‍ധനവിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു.
12:14 PM, 10 Sep
കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ധന വിലവര്‍ധനവിനെതിരെ ബന്ദിന് ആഹ്വാനം ചെയ്യുമ്പോഴും രാജ്യത്തെ പലയിടങ്ങളിലും ഇന്ധന വില വര്‍ധിച്ചിട്ടുണ്ടെന്നാണ് അഖിലേഷ് ചൂണ്ടിക്കാണിക്കുന്നത്.
12:14 PM, 10 Sep
കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ധന വിലവര്‍ധനവിനെതിരെ ബന്ദിന് ആഹ്വാനം ചെയ്യുമ്പോഴും രാജ്യത്തെ പലയിടങ്ങളിലും ഇന്ധന വില വര്‍ധിച്ചിട്ടുണ്ടെന്നാണ് അഖിലേഷ് ചൂണ്ടിക്കാണിക്കുന്നത്.
11:52 AM, 10 Sep
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെക്കുറിച്ചോ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ചോ പ്രധാനമന്ത്രി ഒരു വാക്ക് പോലും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. സ്ത്രീകള്‍ക്ക് അതിക്രമങ്ങള്‍ക്ക് എതിരെയും മോദി പ്രതികരിക്കുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ധന വിലവര്‍ധനവിനെതിരെയുള്ള ഭാരത് ബന്ദ് പ്രക്ഷോഭത്തില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.
11:13 AM, 10 Sep
മുംബൈയിലെ പരേലില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് കടകളും സ്ഥാപനങ്ങളും അടപ്പിക്കുന്നു.
10:47 AM, 10 Sep
ബീഹാറില്‍ ജന്‍ അധികാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. പട്നയില്‍ ഇന്ധനവില വര്‍ധനയ്ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.
10:45 AM, 10 Sep
ബീഹാറില്‍ ഇന്ധനവിലവര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധം. ലോക് തന്ത്രിക് ജനതാ ദള്‍ പ്രവര്‍ത്തകരാണ് മോട്ടോര്‍ ബൈക്ക് തോളിലേറ്റി റോഡിലിറങ്ങിയത്.
10:18 AM, 10 Sep
രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെയുള്ള സമരത്തില്‍ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍.
10:02 AM, 10 Sep
ഭാരത് ബന്ദിന്റെ സാഹചര്യത്തില്‍ ചെന്നൈയില്‍ കനത്ത സുരക്ഷ.5000 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി ചെന്നൈയില്‍ വിന്യസിച്ചിട്ടുള്ളത്. ബന്ദ് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
9:57 AM, 10 Sep
പോണ്ടിച്ചേരിയില്‍ സ്വകാര്യ- പൊതു ബസുകള്‍ നിരത്തിലിറങ്ങായതോടെ യാത്രക്കാര്‍ പലയിടത്തും കുടുങ്ങിക്കിടക്കുന്നു.
9:55 AM, 10 Sep
ചത്തീസ്ഗഡിലെ റയ്പൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
9:53 AM, 10 Sep
എൻസിപി അധ്യക്ഷൻ ശരത് പവാർ, കോൺഗ്രസ് ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ശരദ് യാദവ് എന്നിവർ പ്രതിഷേധ വേദിയിൽ
9:48 AM, 10 Sep
മഹാരാഷ്ട്രയിൽ സുരക്ഷ ശക്തമാക്കി. കൂടുതൽ പോലീസിനെ വിന്യസിച്ചു. നിയമം കയ്യിലെടുക്കാൻ ശ്രമിച്ചാൽ ആരെയും വെറുതെ വിടില്ലെന്ന് പൂണെ സിറ്റി കമ്മീഷണർ ഡോ കെ വെങ്കിടേശ്വരം
9:45 AM, 10 Sep
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ബെംഗളൂരുവിലെ പെട്രോൾ പമ്പുകൾ അടയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു
9:31 AM, 10 Sep
തിരുവനന്തപുരം ടെക്നോപാർക്കിന്റെ ഗേറ്റ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു
9:27 AM, 10 Sep
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്ഘട്ടിൽ നിന്നും രാംലീല മൈതാനത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു
9:25 AM, 10 Sep
പശ്ചിമ ബംഗാളിൽ 1500ൽ അധികം പോലീസുകാരനെ വിന്യസിച്ചു. 500 ബസുകൾ അധികം നിരത്തിലിറക്കിയിട്ടുണ്ട്.
9:13 AM, 10 Sep
ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്ഘട്ടിലെത്തി
8:59 AM, 10 Sep
പാട്നയിൽ ബന്ദ് അനുകൂലികൾ റെയില് വേ ട്രാക്കിൽ കിടന്ന് പ്രതിഷേധിക്കുന്നു
8:58 AM, 10 Sep
ഭാരത് ബന്ദിനിടെ ഗുജറാത്തിൽ സംഘർഷം. ബന്ദ് അനുകൂലികൾ ബസുകൾ തടയുകയും ടയറിന് തീയിടുകയും ചെയ്തു
8:41 AM, 10 Sep
തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയുംഡീസലിന് 77.99 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 82.72 രൂപയും ഡീസലിന് 76.73 രൂപയുമാണ് വില
8:41 AM, 10 Sep
സംസ്ഥാനത്ത് തിങ്കളാഴ്ചയും ഇന്ധനവില വർദ്ധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വർദ്ധിച്ചത്.
8:30 AM, 10 Sep
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നു.
8:20 AM, 10 Sep
തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
8:16 AM, 10 Sep
പാറ്റ്നയിൽ ഭാരത് ബന്ധിനെ പ്രതിരോധിക്കാൻ 20000 പോലീസിനെ വിന്യസിച്ചു. ഗാന്ധി മൈതാനിൽ നിന്ന് ഡോക്ക് ബംഗ്ലാവിലേക്ക് പ്രതിപക്ഷ പാർട്ടി നേതാക്കൾ അണിനിരക്കുന്ന മാർച്ച് നടക്കും. രാവിലെ 11 മണിയോടെ മാർച്ച് ആരംഭിക്കും.
8:11 AM, 10 Sep
ദുർഗാപൂരിൽ സമരാനുകൂലിതൾ ട്രെയിൻ തടയാൻ ശ്രമിച്ചു. അഗ്നിവീണ എക്സ്പ്രസ് തടയാനുള്ള ശ്രമിത്തിനിടെ പോലീസുമായി കൈയ്യേറ്റമുണ്ടായി. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
READ MORE

ദില്ലി: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ബന്ദ്. കോൺഗ്രസ് പാർട്ടിക്ക് പിന്നാലെ ഇടതുപാർട്ടികളും തൊഴിലാളി യൂണിയനുകളും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുണ്ട്. ഭാരത് ബന്ദ് കേരളത്തിലെത്തുമ്പോൾ 12 മണിക്കൂർ ഹർത്താലാകും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കേരളത്തിൽ ഹർത്താൽ ആചരിക്കാനാണ് കെ പി സി സിയുടേയും ഇടതുപാര്‍ട്ടികളുടേയും തീരുമാനം. ഭാരത് ബന്ദ് ലൈവ് അപ്ഡേറ്റുകളിലേക്ക്.

ashokghelot-

English summary
Opposition calls for Bharat Bandh today as fuel prices rise again: Live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more