കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ തബ്ലീഗുകാര്‍ക്ക് പ്രത്യേക ജയില്‍ ഒരുക്കി യോഗി സര്‍ക്കാര്‍; നിരവധി പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വിവിധ ജില്ലകളിലായി 23 താല്‍ക്കാലിക ജയിലുകള്‍ ഒരുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. തബ്ലീഗ് പ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസ് രോഗ ബാധയുണ്ടെന്ന് സംശയമുള്ളവര്‍ക്കും വേണ്ടിയാണിത്. അടുത്തിടെ പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായവരെയാണ് ഈ ജയിലുകളില്‍ പാര്‍പ്പിക്കുക. മുറാദാബാദ് ജയിലിലെ ആറ് പ്രതികള്‍ക്ക് ചൊവ്വാഴ്ച കൊറോണ രോഗം കണ്ടിരുന്നു. തുടര്‍ന്നാണ് പ്രത്യേക ജയില്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 15ന് മുറാദാബാദല്‍ മെഡിക്കല്‍ സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ചിലര്‍ക്കാണ് രോഗം കണ്ടിരിക്കുന്നത്.

p

നിസാമുദ്ദീനിലെ തബ്ലീഗ് യോഗത്തില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് 3000 പേര്‍ പങ്കെടുത്തുവെന്നാണ് ഇതുവരെ വ്യക്തമായിട്ടുള്ളതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവസ്തി പറഞ്ഞു. തബ്ലീഗുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവരുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം വന്ന ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഉത്തര്‍ പ്രദേശില്‍ രോഗം സ്ഥിരീകരിച്ച 1184 പേരില്‍ 814 പേര്‍ തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 325 തബ്ലീഗുകാരെ അറസ്റ്റ് ചെയ്തു. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടി. 45 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം താല്‍ക്കാലിക ജയിലിലേക്ക് മാറ്റും. ഇനിയും തബ്ലീഗുകാരെ കണ്ടെത്തനുണ്ടെന്ന് അറിയിച്ച പോലീസ് റെയ്ഡ് തുടരുകയാണ്.

അതേസമയം, നിസാമുദ്ദീനിലെ തബ്ലീഗ് നേതാവ് മൗലാന സഅദ് പോലീസുമായി സഹകിരിക്കുമെന്ന് അറിയിച്ചു. സഅദ് ജാമ്യത്തിന് ശ്രമം തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് വേണ്ടി അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകരെ നിയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മൗലാന സഅദ് ഒളിവിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം ക്വാറന്റൈനിലാണെന്ന് മൗലാന സഅദിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ഒന്നിലധികം കേസുകളാണ് സഅദിനെതിരെ എടുത്തിരിക്കുന്നത്. ആദ്യം ചുമത്തിയ വകുപ്പുകള്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്നതായിരുന്നുവെങ്കിലും പിന്നീട് ഗൗരവമുള്ള വകുപ്പുകള്‍ കൂടി ചുമത്തി. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

അജിത്തിനേക്കാള്‍ ഒരടി മുന്നില്‍ വിജയ്; കോടിയിലധികം രൂപ സംഭാവന!! കേരളത്തെയും മറന്നില്ലഅജിത്തിനേക്കാള്‍ ഒരടി മുന്നില്‍ വിജയ്; കോടിയിലധികം രൂപ സംഭാവന!! കേരളത്തെയും മറന്നില്ല

കഴിഞ്ഞദിവസം മൗലാന സഅദിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കള്ളപ്പണ കേസെടുത്തിരുന്നു. ദില്ലി പോലീസ് നേരത്തെ തയ്യാറാക്കിയ എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇഡി കേസെടുത്തത്. നിസാമുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്ത ചിലര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച സാഹചര്യത്തില്‍ നരഹത്യാ വകുപ്പ് ക്രൈംബ്രാഞ്ച് ചുമത്തിയതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തത്.

English summary
Separate jails for Tablighi Jamaatis in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X