Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമര്‍ അബ്ദുള്ളയുടെ വിവാദ പ്രസ്താവന; കോണ്‍ഗ്രസ് മറുപടി പറയണമെന്ന് പ്രധാനമന്ത്രി

ദില്ലി: ഒരു ദിവസം കശ്മീരിന് പ്രത്യേക ഭരണഘടനയും പ്രധാനമന്ത്രിയും ഉണ്ടാവുമെന്ന നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ വിവാദപ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. 1953 ന് മുമ്പുള്ള കാലഘട്ടത്തിലേക്ക് കശ്മീരിനെ തിരികെ കൊണ്ടുവരുമെന്നാണ് അദ്ദേഹം പറഞ്ഞ്. അങ്ങനെയെങ്കില്‍ ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രിയുണ്ടാവും. കശ്മീരിന് മാത്രമായി മറ്റൊരു പ്രത്യേക പ്രധാനമന്ത്രിയുണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ഒമര്‍ അബ്ദുള്ളയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍‍ശനം. സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നടത്തിയ വിവാദപ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് മറുപടി പറയണമെന്നും തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നേരത്തെ അരുണ്‍ ജയ്റ്റിലിയും ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

 modi-

കശ്മീരിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഒമര്‍ അബ്ദുള്ള നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ ജമ്മു കശ്മീരിന് മാത്രമായി പ്രത്യേകം പ്രധാനമന്ത്രിയേയും ഗവര്‍ണറേയും തിരിച്ചുകിട്ടുമെന്ന് തീര്‍ച്ചയായും അറിയണമെന്നായിരുന്നു ഒമര്‍ അബ്ദുള്ലയുടെ പ്രസ്താവന.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+