തൊട്ടു കൂടായ്മ: ദളിതര്‍ക്ക് പ്രത്യേക കുഴല്‍കിണര്‍
അലിരാജ്പൂര്‍ : ഇന്ത്യയില്‍ തൊട്ടുകൂടായ്മ ഭരണഘടനപ്രകാരം നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു എന്നാല്‍ ഉത്തരേന്ത്യയില്‍ ഇന്നും ഇതോന്നു മാറിയിട്ടില്ല എന്നതാണ് വാസ്തവം.ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് ദലിതര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ഇന്നും ഒരു കുറവൊന്നുമില്ല.
ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരിക്കയാണ് മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ല. ഇവിടെയുള്ള 200 ദലിതര്‍ക്ക് മാത്രമായി പ്രത്യേക കുഴല്‍ കിണര്‍ കുഴിച്ചു നല്‍കിയാണ് അധികാരികള്‍.മലിനമായ കിണറിലെ വെള്ളമാണ് ഇത്രയും കാലം ഇവിടുത്തെ ദളിതര്‍ ഉപയോഗിച്ചു വന്നിരുന്നത്.

പൊതു കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ ദളിതര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. തൊട്ടുകൂടായ്മയുടേയും അയിത്തത്തിന്റെയു പേരില്‍ ഉയര്‍ന്ന ജാതിക്കാര്‍ ഇവരെ അകറ്റി നിര്‍ത്തുകയീയിരുന്നു. പൊതു ടോയ്‌ലറ്റ് ഉപയോഗിച്ചപ്പോഴു ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് ക്രൂരമര്‍ദ്ദനമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്
അവസാനം സഹിക്കെട്ട് ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞ ആഴ്ച ഇവര്‍ പരാതി നല്‍കിയിരുന്നു. വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ ദളിതര്‍ക്ക് മാത്രമായി ഒരു കുഴല്‍ കിണര്‍ കുഴിച്ചു നല്‍കാനായിരുന്നു അധികൃതരുടെ തീരുമാനം.












Click it and Unblock the Notifications