കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും വാക്‌സിന്‍ പരീക്ഷണത്തിന്.... കൊറോണയ്‌ക്കെതിരെ സെപ്‌സിവാക്, ഒരുങ്ങുന്നത് എയിംസില്‍!!

Google Oneindia Malayalam News

ദില്ലി: കോവിഡിനെതിരായ മരുന്ന് പരീക്ഷണത്തിന് ഇന്ത്യയും സജ്ജമാകുന്നു. ലോകം മുഴുവന്‍ കൊറോണയ്ക്ക് വാക്‌സിന്‍ കണ്ടെത്താനുള്ള നീക്കത്തിനിടയിലാണ് ഇന്ത്യയും ഈ റിസ്‌കിന് ഒരുങ്ങുന്നത്. സെപ്‌സിവാക് എന്ന മരുന്നാണ് ഇതിനായി ഉപയോഗിക്കുന്നത്. അഹമ്മദാബാദില്‍ നിന്നുള്ള മരുന്ന് കമ്പനിയായ കാഡില്ല ഫാര്‍മസ്യൂട്ടിക്കലും സിഎസ്‌ഐആറും ചേര്‍ന്നാണ് കോവിഡ് രോഗികളില്‍ ഈ മരുന്ന് പരീക്ഷിക്കുന്നത്. എയിംസില്‍ വെച്ച് 50 രോഗികളില്‍ ഈ മരുന്ന് പരീക്ഷിക്കും. ദില്ലിയിലും ഭോപ്പാലിലുമുള്ള എയിംസിലാണ് പരീക്ഷണം നടത്തുക. അതേസമയം ഇത് വിജയിച്ചാല്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയിലും ആഗോള തലത്തിലും വലിയ നേട്ടങ്ങളാണ് ലഭിക്കുക.

1

അടുത്ത രണ്ട് മാസത്തിനുള്ളില്‍ മനുഷ്യ ശരീരത്തില്‍ പരീക്ഷിച്ചതിന്റെ ഫലങ്ങള്‍ ലഭിക്കുമെന്ന് ഐഐഎഎം ഡയറക്ടര്‍ രാം വിശ്വകര്‍മ പറഞ്ഞു. സെപ്‌സിവാക് വികസിപ്പിച്ചെടുക്കുന്നത് ഐഐഎഎമ്മാണ്. രക്തദൂഷണത്തിനുള്ള മരുന്നായിട്ടാണ് സെപ്‌സിവാക് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഗ്രാം നെഗറ്റീവ് ബാക്റ്റീരിയ എന്ന പാത്തോജനുകളാണ് രക്തദൂഷണത്തിന് കാരണമാകുന്നത്. സെപ്‌സിസ് എന്ന ഈ രോഗവും കൊറോണവൈറസും തമ്മില്‍ സമാനതകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടിനോടും ശരീരം ഒരേ തരത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. അതുകൊണ്ട് അതേ മരുന്ന് കൊറോണയ്‌ക്കെതിരെയും വിജയിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് പറയുന്നു.

മൂന്നാം ഘട്ടത്തിലുള്ള വലിയ തോതിലുള്ള പരീക്ഷണമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതെന്ന് വിശ്വകര്‍മ പറഞ്ഞു. നേരത്തെ ഇത് രക്തദൂഷ്യത്തിന് ഉപയോഗിച്ചപ്പോള്‍ 11 ശതമാനം രോഗികള്‍ക്കും പൂര്‍ണമായും ഭേദമായിരുന്നു. 55.5 ശതമാനം പേര്‍ക്കും വലിയ തോതില്‍ രോഗത്തെ പ്രതിരോധിക്കാന്‍ സാധിച്ചു. മരണനിരക്ക് ഇതോടെ കുറയ്ക്കാനും സാധിച്ചു. വെന്റിലേറ്ററില്‍ കിടക്കുന്ന ദിവസങ്ങള്‍ സെപ്‌സിവാക് ഉപയോഗിച്ചാല്‍ കുറയും. ഇത് പെട്ടെന്ന് രോഗമുക്തി നേടുന്നതിന്റെ ലക്ഷണമാണ്. രണ്ടാമത് രോഗം വരുന്നതിനെയും ഇത് പ്രതിരോധിക്കും. അതേസമയം അമേരിക്കയും ഓസ്‌ട്രേലിയയും ബിസിജി വാക്‌സിനാണ് കൊറോണയ്‌ക്കെതിരെ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം മറ്റൊരു പഠനത്തില്‍ എച്ച്‌ഐവി മരുന്ന് കലേത്രയും ഇന്‍ഫ്‌ളുവന്‍സയ്ക്ക് ഉപയോഗിക്കുന്ന ആര്‍ബിഡോളും കൊറോണയെ പ്രതിരോധിക്കില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. ചൈനയാണ് ഈ പഠനം നടത്തിയത്. ഇത് ചെറിയ രോഗലക്ഷണമുള്ളവരിലും കുറച്ച് കൂടിയ അളവിലുള്ളവരിലുമാണ് പരീക്ഷിച്ചത്. 86 പേരിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. 34 പേര്‍ക്ക് കലേത്രയും 35 പേര്‍ക്ക് ആര്‍ബിഡോളുമാണ് നല്‍കിയത്. ബാക്കി 17 പേര്‍ക്ക് വെറും ഐസിയു സംവിധാനം മാത്രമാണ് നല്‍കിയത്. എന്നാല്‍ ഒരാളിലും കാര്യമായ മാറ്റം പ്രകടമായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ചൈനയുടെ എച്ച്‌ഐവി മരുന്നിന് കടുത്ത പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്ന് ഫ്രാന്‍സ് നേരത്തെ പറഞ്ഞിരുന്നു.

English summary
sepsis drug will use against coronavirus india started testing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X