• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു; സീരിയൽ നടി കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി!

ചെന്നൈ: കാമുകനെ കൊലപ്പെടുത്തുക കാമുകിയെ കൊലപ്പെടുത്തുക തുടങ്ങിയ കാര്യഹങ്ങളെല്ലാം ഇപ്പോൾ വാർത്തകളിൽ സർവ്വ സാധാരണമാണ്. വിവാഹ ബന്ധത്തിനിടെ പങ്കാളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടുപിടിക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ വലിയ കുറ്റമാണ്. വിവാഹമോചനം മാത്രമാണ് അതിന് പൊതുവേ പരിഹാരം. എന്നാൽ നമ്മുടെ സംസ്‌ക്കാരത്തിലാകട്ടെ, ഒരു വിവാഹേതര ബന്ധം ഉണ്ടായാൽ അല്പം പൊട്ടലും ചീറ്റലുമൊക്കെയായി അതങ്ങ് തീരും.

കാരണം പങ്കാളിയുടെ വിശ്വസ്തതയെക്കാളും സമൂഹത്തിന് മുന്നിൽ വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പാണ് നമുക്ക് പ്രധാനം. ചിലപ്പോഴോക്കെ ഇത് വലിയ ക്രൂരതയ്ക്കും വഴിമാറും. ഭാര്യയെ ഭർത്താവ് അല്ലെങ്കിൽ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. സീരിയൽ‌ നടി തന്റെ കാമുകനെ തലയ്ക്കടിച്ച് കൊല്പെടുത്തിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹേതര ബന്ധം തുടരാൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരമെന്നാണ് റിപ്പോർട്ട്.

ടെക്നീഷ്യനെ കൊലപ്പെടുത്തി

ടെക്നീഷ്യനെ കൊലപ്പെടുത്തി

മുൻ കാമുകനും ഫിലിം ടെക്‌നീഷ്യനുമായ എം രവിയെയാണ് നടി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെ രവിയുടെ സഹോദരിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സംഭവശേഷം യുവതി രാജമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് നടിയുടെ ഭർത്താവ് ശങ്കർ, രവിയുടെ സഹോദരി ലക്ഷ്മി, ഭർത്താവ് സവാരിയാർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വീട്ടുകാർ ബന്ധം അറിഞ്ഞു

വീട്ടുകാർ ബന്ധം അറിഞ്ഞു

സീരിയലുകളിൽ ചെറിയ റോളുകൾ ചെയ്തിരുന്ന, ഭർതൃമതിയായ നടിയുമായി അതേ രംഗത്ത് ജോലി ചെയുന്ന രവി ബന്ധം സ്ഥാപിക്കുകയായിരുന്നു. വർഷങ്ങളോളം ഈ ബന്ധം രഹസ്യമായി തുടരുകയും ചെയ്തു. എന്നാൽ രണ്ട്‍ വർഷം മുൻപ് ഇവർ തമ്മിലുള്ള നടിയുടെ ഭർത്താവ് ശങ്കറും കുടുംബവും അറിയുകയും തുടർന്ന് നടിയെയെ സീരിയൽ രംഗത്തുനിന്നും അകറ്റി, ടെയ്‌ലറിംഗ് മേഖലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഇടവേളകളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി

ഇടവേളകളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി

എന്നാൽ ഇടവേളകളിൽ നടി സീരിയലുകളിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയിരുന്നു. മധുര സ്വദേശിയായ രവി ജോലിയുടെ ആവശ്യത്തിനാണ് ചെന്നൈയിൽ താമസമാക്കിയിരുന്നത്. നടിയുമായുള്ള ബന്ധം മറക്കാൻ കഴിയാതിരുന്ന രവി ഞായറാഴ്ച അർദ്ധരാത്രിയോടെ നടിയെ അന്വേഷിച്ചെത്തി. എന്നാൽ നടി വീട്ടിലില്ലെന്നറിഞ്ഞ ഇയാൾ സമീപത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. രവിയുടെ മട്ട് കണ്ട സഹോദരി നടിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു.

തലയ്ക്കടിച്ച് കൊലപ്പെടുത്തി

തലയ്ക്കടിച്ച് കൊലപ്പെടുത്തി

എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. രവിയെ വീട്ടിൽ ഒളിപ്പിച്ച ശേഷം സഹോദരി നടിയെയും ഭർത്താവിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. നടിയെ കണ്ടയുടൻ തനിക്ക് ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹമുണ്ടെന്ന് രവി അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും നടി ഇയാളെ തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തു. തല തകർന്ന് രവി മരണപ്പെട്ടുവെന്ന് ഉറപ്പായതോടെയാണ് നടി പോലീസിൽ കീഴടങ്ങാൻ തീരുമാനിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

English summary
Serial actress beats ex-boyfriend to death in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X