പ്രമുഖ സീരിയൽ നടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മുംബൈ: പ്രമുഖ സീരിയൽ നടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹിന്ദി സീരിയൽ താരം സേജൽ ശർമയേയാണ് മുംബൈയിലെ വീട്ടിൽ വെള്ളിയാഴ്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഉദയ്പൂർ സ്വദേശിനിയാണ് സ്വദേശിനിയാണ് സേജൽ. 2017ൽ മുംബൈയിലെത്തിയാണ് അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ' ദിൽ തോ ഹാപ്പി ഹായ് ജി' എന്ന സീരിയലിലെ സേജലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സേജലിൻറെ ആത്മഹത്യയിൽ സഹപ്രവർത്തകരും നടുക്കം രേഖപ്പെടുത്തി. ' സേജലിന്റെ മരണ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് ഞാൻ. കഴിഞ്ഞയാഴ്ച ഞങ്ങൾ നേരിട്ടു കണ്ടതാണ്, ഇടയ്ക്കാ വാട്സാപ്പിലൂടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. 10 ദിവസങ്ങൾക്ക് മുമ്പ് സേജലിനെ കണ്ടപ്പോൾ യാതൊരു പ്രശ്നങ്ങളും ഉള്ളതായി തോന്നിയില്ല. ' ദിൽ തോ ഹാപ്പി ഹായ് ജി' ന്റെ ഒപ്പം അഭിനയിക്കുന്ന അരുൺ കെ വർമ പറഞ്ഞു. സംസ്കാര ചടങ്ങുകൾക്കായി സേജലിന്റെ മൃതദേഹം ജന്മനാടായ ഉദയ്പൂരിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications