• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സീരിയൽ നടിയുടെ മരണത്തിന് പിന്നിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് സംശയം

ഹൈദരാബാദ്: തെലുങ്ക് സീരിയൽ താരം നാഗാ ജാൻസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കഴിഞ്ഞദിവസമാണ് യെല്ലാറെഡ്ഡിഗുഡയിലെ ഫ്ലാറ്റിൽ നാഗാ ജാൻസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. കാമുകന്റെ പീഡനത്തെ തുടർന്നാണ് നാഗാ ജാൻസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

പവിത്രബന്ധം എന്ന സീരിയലിലൂടെയാണ് നാഗാ ജാൻസി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി തെലുങ്ക് ചിത്രങ്ങളിലും ഇവർ വേഷമിട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലാ സ്വദേശിനിയാണ് 21കാരിയായ നാഗാ ജാൻസി. നടിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് പോലീസിനെ സമീപിച്ചിരിക്കുകയാണ് ബന്ധുക്കൾ.

വിവരം അറിയിച്ചത് സഹോദരൻ

വിവരം അറിയിച്ചത് സഹോദരൻ

നാഗാ ജാൻസിയുടെ സഹോദരനാണ് നടിയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സഹോദരൻ ദുർഗാ പ്രസാദ് വീട്ടിലെത്തി ഏറെ നേരെ കോളിംഗ് ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സഹോദരിയുടെ മൃതദേഹം കാണുന്നത്.

മരണം സ്ഥിരീകരിച്ചു

മരണം സ്ഥിരീകരിച്ചു

നാഗാ ജാൻസിയുടെ മാതാപിതാക്കൾ സ്വദേശമായ വദാലിയിലാണുള്ളത്. നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിവരം സഹോദരൻ ഉടൻ തന്നെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മരണം സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ മൃതദേഹം ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജാൻസിയുടെ മണിക്കൂറുകൾക്ക് മുമ്പെ മരണപ്പെട്ടുവെന്ന് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു

 ആത്മഹത്യാകുറിപ്പ്

ആത്മഹത്യാകുറിപ്പ്

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായിട്ടില്ല. ഫോൺ ലോക്ക് ചെയ്തിരിക്കുന്നതിനാൽ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മരണത്തിന് തൊട്ട് മുമ്പ് നടി ഒരു യുവാവുമായി ചാറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

മരണത്തിന് പിന്നിൽ കാമുകൻ

മരണത്തിന് പിന്നിൽ കാമുകൻ

നടിയ്ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാണ് കുടുംബം പറയുന്നത്. സൂര്യ എന്നയാളുടെ പീഡനമാണ് നാഗാ ജാൻസിയുടെ മരണത്തിന് പിന്നിലെന്നാണ് സഹോദരൻ ദുർഗാപ്രസാദ് നൽകിയ പരാതിയിൽ പറയുന്നത്. വിജയവാഡ സ്വദേശിയാണ് സൂര്യയെന്നാണ് സഹോരൻ നൽകുന്ന വിവരം. സഹോരന്റെ പരാതിയെ തുടർന്ന് ദുരൂഹമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

 വിഷാദം

വിഷാദം

യുവാവ് നാഗാ ജാൻസിയെ മാനസീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നും നാലഞ്ച് ദിവസമായി നടി ഏറെ വിഷാദത്തിലായിരുന്നുവെന്നും സഹോദരൻ പറയുന്നു. കുറച്ച് നാളായി ആരോടും അധികം സംസാരിക്കാൻ നടി താൽപര്യം കാണിച്ചിരുന്നില്ല. സൂര്യയുമായുള്ള ബന്ധത്തെ നാഗാ ജാൻസിയുടെ വീട്ടുകാർ എതിർത്തിരുന്നു.

യുവാവിന്റെ പീഡനം

യുവാവിന്റെ പീഡനം

ചെറുപ്പം മുതൽ നാഗാ ജാൻസിക്ക് അഭിനയത്തോടായിരുന്നു താൽപര്യം. സൂര്യയുമായി പ്രണയിത്തിലായതോടെ ഇയാൾ നടിയെ അമിതമായി നിയന്ത്രിക്കാൻ തുടങ്ങി. പുറത്ത് നിന്നുള്ളവരെ കാണുന്നതിലും സംസാരിക്കുന്നതിന് പോലും വിലക്കേർപ്പെടുത്തിയിരുന്നുവെന്ന് നടിയുടെ അമ്മ ആരോപിക്കുന്നു. മകളെ വിവാഹം ചെയ്യാൻ ഇയാൾ വിസമ്മതിച്ചതിനാലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായും ഇവർ കൂട്ടിച്ചേർത്തു.

യുപിയില്‍ അഖിലേഷ് വിയര്‍ക്കും! സീറ്റ് വിഭജനത്തില്‍ കിട്ടിയ ഭൂരിഭാഗം മണ്ഡലങ്ങളും ബിജെപി സ്വാധീന മേഖല

English summary
serial actress suicide, family blame boy friend.he committ suicide may be because he refused to marry her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more