കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി റാലി: മൈതാനത്തിന് ചുറ്റും ഏഴ് സ്‌ഫോടനങ്ങള്‍

Google Oneindia Malayalam News

പട്‌ന: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി പ്രസംഗിക്കാനിരിക്കുന്ന പട്‌നയിലെ ഗാന്ധിമൈതാനത്തിന് ചുറ്റും സ്‌ഫോടന പരമ്പര. മോഡിയുടെ റാലി നടക്കാനിരിക്കുന്ന മൈതാനത്തിന് ചുറ്റുമായി അഞ്ച് സ്‌ഫോടനങ്ങളാണ് ഉണ്ടായിരിക്കുന്നത്.

രാവിലെ പട്‌ന റെയില്‍വേ സ്റ്റേഷനിലും ബോബ് സ്‌ഫോടനം ഉണ്ടായിരുന്നു. തുടര്‍ന്ന് ഗാന്ധി മൈതാനിക്ക് അടുത്തുള്ള സിനിമ തീയറ്ററിലും സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനങ്ങളില്‍ 5 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Narendra Modi

റെയില്‍വേ സ്‌റ്റേഷനിലെ സ്‌ഫോടനത്തിന് ടൈം ബോംബാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വിദഗ്ധര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലെ ടോയ്‌ലറ്റിന് അടുത്തായാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഒരാള്‍ ഇവിടെ കൊല്ലപ്പെട്ടു.

സ്‌ഫോടനങ്ങള്‍ വകവെക്കാതെ റാലിയില്‍ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോഡി പട്‌നയിലെ വേദിയിലെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള റാലിയാണ് ഗാന്ധിമൈതാനത്തില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ ഡി എ വിട്ടുപോയ നിതീഷ് കുമാറിനുള്ള മറുപടി എന്നാണ് ബി ജെ പി നേതാക്കള്‍ ഈ കൂറ്റന്‍ റാലിയെ വിശേഷിപ്പിക്കുന്നത്.

സംസ്ഥാനത്തെ സുരക്ഷാ വീഴ്ചയാണ് സ്‌ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് ബി ജെ പി നേതാക്കള്‍ കുറ്റപ്പെടുത്തി. സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ ഐ എയുടെ പ്രത്യേക സംഘം പട്‌നയിലെത്തുന്നുണ്ട്. സ്‌ഫോടനുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ശക്തി കുറഞ്ഞ ബോബംബുകളാണ് സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പോലീസ് ഭാഷ്യം.

ലക്ഷക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ശേഷം ആദ്യമായി ബിഹാറിലെത്തുന്ന മോഡിയെ കാണാനെത്തുന്നത്. ബസ്സുകള്‍, ട്രെയിനുകള്‍, മറ്റ് ചെറുവാഹനങ്ങള്‍, ബോട്ടുകള്‍ എന്നിങ്ങനെ വന്‍ സജ്ജീകരണങ്ങളാണ് ആളുകള്‍ക്ക് എത്തിച്ചേരാനായി ഒരുക്കിയത്.

English summary
Serial bomb explosions in Patna ahead of Modi's Hunkar rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X