കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാട്രിമോണിയല്‍ സൈറ്റിലൂടെ വന്‍ ചതി, 50ഓളം സ്ത്രീകളില്‍ നിന്നും പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹ പരസ്യം നല്‍കി അമ്പതോളം സ്ത്രീകളില്‍ നിന്നും പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍.

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹ പരസ്യം നല്‍കി അമ്പതോളം സ്ത്രീകളില്‍ നിന്നും പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. മനീഷ് ഗുപ്ത എന്ന യുവാവാണ് വ്യാജ പ്രൊഫൈല്‍ നല്‍കി സ്ത്രീകളെ പറ്റിയ്ക്കുകയും ഇവരുമായി ബന്ധം സ്ഥാപിച്ച് പണം തട്ടുകയും ചെയ്യുന്നത്.

വിവാഹ മോചിതനായ യുവാവാണെന്നും കോടികണക്കിന് രൂപയുടെ ബിസിനസ്സ് നടത്തുകയാണെന്നുമാണ് പ്രൊഫൈലില്‍ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 9ന് വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രൊഫൈല്‍ നിര്‍മ്മിച്ച കമ്പ്യൂട്ടറിലെ ഐപി ട്രാക്ക് ചെയ്തായിരുന്നു അറസ്റ്റ് നടത്തിയത്.

 arrest

സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറുമായി ബന്ധം സ്ഥാപിക്കുകയും വിവാഹ ഉടമ്പടിയില്‍ എത്തുകയും ചെയ്തു. പല തവണ കാണുകയും നിരന്തരം ചാറ്റിങ്ങിലൂടെ അടുപ്പം സ്ഥാപിക്കുകയും ചെയ്ത ശേഷം പെട്ടെന്നുള്ള ബിസിനസ്സ് ആവശ്യത്തിന് എന്ന് പറഞ്ഞ് ഇയാളുടെ അക്കൗണ്ടിലേക്ക് 50,000 രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് പല തവണകളായി 75000, 25000 എന്നിങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്തു. ചതി മനസ്സിലാക്കിയ ഡോക്ടര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രി ഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ വീട്ടില്‍ നിന്നും അകന്നാണ് കഴിയുന്നത്. ചതിക്കപ്പെട്ട സ്ത്രീകളുടെ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്ത് വരുന്നു.

English summary
A man was arrested for duping more than 50 women on the pretext of marrying them. He used to pose as a divorcee on matrimonial websites, lure the women and even start finalising the wedding date.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X