India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ തുടർകൊലപാതകങ്ങൾ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

 • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; ജമ്മു കശ്മീരിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജമ്മു കശ്മീരിൽ മാത്രം 15 സുരക്ഷാ ഉദ്യോഗസ്ഥരും 18 സിവിലിയന്മാർ കൊല്ലപ്പെട്ടു എന്ന് രാഹുൽ പറഞ്ഞു. ബിജെപി അധികാരത്തിന്റെ 8 വർഷം ആഘോഷിക്കുന്ന തിരക്കിലാണെന്നും യഥാർത്ഥത്തിൽ കശ്മീരി പണ്ഡിറ്റുകൾ കഷ്ടപ്പെടുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാജ്യം ആ വേദന ഒരിക്കലും മറക്കില്ല: നോട്ട് നിരോധനത്തില്‍ കേന്ദ്രത്തിനെതിരെ വീണ്ടും രാഹുല്‍ ഗാന്ധിരാജ്യം ആ വേദന ഒരിക്കലും മറക്കില്ല: നോട്ട് നിരോധനത്തില്‍ കേന്ദ്രത്തിനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

"ഇതൊരു സിനിമയല്ല, കശ്മീരിന്റെ യാഥാർത്ഥ്യമാണ്," പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളിൽ നിന്ന് പ്രശംസ നേടിയ വിവേക് അഗ്നിഹോത്രിയുടെ 'ദ കശ്മീർ ഫയൽസ്' എന്ന ചിത്രത്തിനെ വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. "ഇന്നലെയും ഇവിടെ ഒരു അധ്യാപിക കൊല്ലപ്പെട്ടിരുന്നു. 18 ദിവസമായി കശ്മീരി പണ്ഡിറ്റുകൾ ധർണയിലാണ്. ബിജെപി ഇതൊന്നും ശ്രദ്ധിക്കാതെ അധികാരത്തിന്റെ 8 വർഷം ആഘോഷിക്കുന്ന തിരക്കിലാണ്." രാഹുൽ ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേന്ദ്രഭരണപ്രദേശത്ത് സാധാരണ പൗരൻമാർക്ക് നേരെ നിരവധി ആക്രമണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

മെയ് 31 ന് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ രജനി ഭല്ല എന്ന സ്കൂൾ അധ്യാപിക ഭീകരരുടെ വെടിയേറ്റ് മരിച്ചു. മറ്റൊരു ആക്രമണത്തിൽ ടിവി ആർട്ടിസ്റ്റ് അംബ്രീൻ ഭട്ടിനേയുെ ഭീകരർ കൊലപ്പെടുത്തി. മെയ് 12 ന് കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് എന്നയാളും കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നൂറുകണക്കിന് കശ്മീരി പണ്ഡിറ്റ് ജീവനക്കാർ തങ്ങളുടെ ജോലി ബഹിഷ്‌കരിച്ച് കശ്മീരിലുടനീളം കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്. തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ പാർപ്പിക്കണമെന്ന ആവശ്യവുമായി സമരത്തിലുള്ള ജീവനക്കാർ സർക്കാരിന് നിവേദനം നൽകിയിരുന്നു. സമരം കൂടുതൽ ശക്തമാക്കാനും ഇവർ ആലോചിക്കുന്നുണ്ട്.

ഫിറ്റ്‌നെസ് ആണ് സാറേ മെയിന്‍; റിതുവിന്റെ കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍, വൈറല്‍

അതേ സമയം ജനുവരി മുതൽ സംസ്ഥാനത്ത് ഏകദേശം 26 ഭീകരരേയും സൈന്യം കൊന്നിട്ടുണ്ട്. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ ഗ്രൂപ്പുകളിലെ തീവ്രവാദികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. ഇതിൽ 14 പേർ മസൂദ് അസ്ഹർ സ്ഥാപിച്ച ജെയ്ഷിൽ നിന്നുള്ളവരാണെന്നും 12 പേർ ഹാഫിസ് മുഹമ്മദ് സയീദ് സ്ഥാപിച്ച ലഷ്‌കർ ഇ ടിയുമായി ബന്ധമുള്ളവരാണെന്നും വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സാധാരണ പൗരൻമാരെ കൊലപ്പെടുത്തിയ ഭീകരരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ ഹാജരാക്കുകയോ അല്ലെങ്കിൽ ഏറ്റുമുട്ടലിലൂടെ വധിക്കുമെന്നോ പോലീസ് പറഞ്ഞിട്ടുണ്ട്.

cmsvideo
  രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam
  English summary
  In Jammu and Kashmir alone, 15 security personnel and 18 civilians have been killed in the last five months, Rahul said.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X