കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പെൺകുട്ടികളെ മതംമാറ്റി: മുൻ ബിജെപി മേയർക്കെതിരെ കുടുംബം, വശീകരിച്ച് വിവാഹമെന്ന്!!

Google Oneindia Malayalam News

അലിഗഡ്: മുൻ അലിഗഡ് മേയർക്കെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. തന്റെ സഹോദരിയെ ഹിന്ദു യുവാവ് വിവാഹം കഴിച്ച് മതം മാറ്റിയ സംഭവത്തിലാണ് മുൻ ബിജെപി മേയർ ശകുന്തള ഭാരതിക്കെതിരെ ഗുരുതര ആരോപണമുയർന്നിട്ടുള്ളത്. മുസ്ലിം പെൺകുട്ടിയുടെ സഹോദരി വാർത്താ സമ്മേളനം വിളിച്ച് ചേർത്താണ് മുൻ മേയർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്.

രാഷ്ട്രീയം നോക്കാറില്ല; ബിജെപി അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി ഫേസ്ബുക്ക്രാഷ്ട്രീയം നോക്കാറില്ല; ബിജെപി അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി ഫേസ്ബുക്ക്

വെല്ലുവിളി

വെല്ലുവിളി

ശകുന്തള ഭാരതിയുടെ സഹായത്തോടെ ഹിന്ദു യുവാക്കൾ മുസ്ലുിം പെൺകുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ച് മതംമാറ്റുന്നുവെന്നാണ് യുവതി ഉന്നയിക്കുന്ന ആരോപണം. മുസ്ലിം യുവതിയുടെ ആരോപണം തള്ളിക്കളഞ്ഞ് ശകുന്തള ഭാരതി രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരെ ഉയർത്തിയിട്ടുള്ള ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞാൽ എന്നെന്നേക്കുമായി തന്റെ സ്ഥാനമാനങ്ങൾ ഉപേക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.

 വിവാഹത്തിന് ശേഷം

വിവാഹത്തിന് ശേഷം


വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ പിന്നീട് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച ശേഷമാണ് കണ്ടെത്തിയത്. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചിട്ടുള്ളതെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് പറയപ്പെടുന്നത്. ആഗസ്റ്റ് ഏഴിന് വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായതോടെ സഹോദരിയുടെ ഭർത്താവാണ് ഹിന്ദു യുവാവിനെതിരെ പോലീസിൽ പരാതി നൽകുന്നത്. വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും എടുത്ത് പോയ പെൺകുട്ടി മതം മാറിയ ശേഷം ഹിന്ദു യുവാവിനെ വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് സഹോദരി ഭർത്താവ് പരാതിയിൽ പറയുന്നത്. ഇദ്ദേഹത്തിന്റെ പരാതിയിൽ പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363, 366 വകുപ്പികൾ പ്രകാരം കേസെടുത്തിരുന്നു.

 ബിജെപി നേതാവിനെതിരെ

ബിജെപി നേതാവിനെതിരെ

പെൺകുട്ടിയുടെ സഹോദരി ട്വിറ്ററിൽ മുൻ ബിജെപി മേയർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു യുവാക്കളെ ഉപയോഗിച്ച് മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുകൊണ്ടുപോയി മതമാറ്റുകയാണെന്ന ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. ഇതേ ആരോപണം തന്നെയാണ് ഇവർ വാർത്താ സമ്മേളനത്തിലും ഉന്നയിച്ചിട്ടുള്ളത്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പെൺകുട്ടിയിൽ മൊഴിയെടുത്തിരുന്നു. താനൊരു പ്രായപൂർത്തിയായ പെൺകുട്ടിയാണെന്നും സ്വന്തം ഇഷ്ടം അനുസരിച്ചാണ് യുവാവിനെ വിവാഹം കഴിച്ചതെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്.

 എത്തിയത് ശകുന്തള ഭാരതിയ്ക്കൊപ്പം

എത്തിയത് ശകുന്തള ഭാരതിയ്ക്കൊപ്പം


തന്റെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകാനെത്തിയപ്പോൾ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും മാധ്യമങ്ങളെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നുമാണ് പെൺകുട്ടിയുടെ സഹോദരി പറയുന്നത്. ഉടൻ പോലീസ് തന്റെ സഹോദരിയെ കണ്ടെത്തിയെന്നും ശകുന്തള ഭാരതിക്കൊപ്പം കാറിലാണ് അവൾ വന്നതെന്നും പെൺകുട്ടിയുടെ സഹോദരി പറയുന്നു. ശകുന്തള ഭാരതി എന്റെ സഹോദരിയെ അവർക്കൊപ്പമാണ് താമസിപ്പിച്ചിരുന്നത്. അവർ മുസ്ലിം പെൺകുട്ടികളെ മതം മാറ്റുകയാണ്. അവരാണ് എന്റെ സഹോദരിയെയും മതം മാറ്റിയിട്ടുള്ളത്. അതൊരു സംഘമാണ്. എന്തിനാണ് ശകുന്തളാ ഭാരതി മുസ്ലിങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്. എന്തുകൊണ്ടാണ് എന്റെ സഹോദരിയെ എന്നോട് സംസാരിക്കാൻ അനുവദിക്കാത്തത്? അവർ ചോദിക്കുന്നു.

 കുടുംബത്തെ വെല്ലുവിളിച്ചു

കുടുംബത്തെ വെല്ലുവിളിച്ചു

തനിക്കെതിരെ പെൺകുട്ടിയുടെ കുടുംബം ഉന്നയിച്ചിട്ടുള്ള ആരോപണം ശരിയെന്ന് തെളിഞ്ഞാൽ ഉത്തർപ്രദേശ് വിടുമെന്നും പിന്നീടൊരിക്കലും തിരിച്ചുവരില്ലെന്നുമാണ് ശകുന്തളാ ഭാരതി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിലുള്ള ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് എനിക്ക് ഭരണകൂടത്തോട് ആവശ്യപ്പെടാനുള്ളത്. പെൺകുട്ടിയുടെ മതംമാറ്റത്തെക്കുറിച്ച് തനിക്ക് എന്തെങ്കിലും അറിയാമെന്ന് കണ്ടെത്തിയാൽ ഉത്തർ പ്രദേശ് വിട്ടുപോകുമെന്നും പിന്നീടൊരിക്കലും കാണില്ലെന്നും അവർ പറയുന്നു. അത് തെളിയിക്കാനും അവർ വെല്ലു വിളിക്കുന്നുണ്ട്. നിങ്ങൾക്ക് അത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്. ഇത്തരക്കാർക്ക് എന്റെ പ്രതിഛായ കശങ്കപ്പെടുത്തുക മാത്രമാണ് വേണ്ടത്.

English summary
Serious allegation Former BJP mayor on convertion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X