Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകരുടെ വിസ നിഷേധം; ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ചൈന

ദില്ലി: മൂന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ചൈനീസ് ഔദ്യോഗിക പത്രത്തിന്റെ എഡിറ്റോറിയല്‍. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയതില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായാണ് പത്രം രംഗത്ത് വന്നിരിക്കുന്നത്. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ചീഫ് വൂ ക്വാങിനെയും മുംബൈയിലെ മറ്റ് രണ്ട് റിപ്പോര്‍ട്ടര്‍മാരായ താങ് ലൂ, മാ ക്വാങ് എന്നിവരുടെ വിസ ജൂലൈ അവസാനത്തോടെ തീരുകയാണ്.

തങ്ങള്‍ക്ക് പകരക്കാര്‍ എത്തുന്നത് വരെ വിസ ദീര്‍ഘിപ്പിക്കുന്നതിന് അവര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇന്ത്യ അത് നിരസിക്കുകയായിരുന്നു. എന്നാല്‍ ഇവരെ പുറത്താക്കിയതായി ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി എഡിറ്റോറില്‍ പറയുന്നു. എസ്എന്‍ജിയില്‍ ചേരാനുള്ള ഇന്ത്യന്‍ ശ്രമത്തെ എതിര്‍ത്തതിന് ചൈനയോട് വൈരാഗ്യ ബുദ്ധിയോടെയാണ് ഇന്ത്യ പെരുമാറുന്നതെന്ന് ചില അനുമാനങ്ങളുണ്ട്.

India- China flag

ഇതു തന്നെയാണ് കാരണമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് ഇന്ത്യാസ് എക്‌സ്പള്‍ഷന്‍ ഓഫ് റിപ്പോര്‍ട്ടേഴ്‌സ് ഈസ് എ പെറ്റി ആക്ട് എന്ന പേരില്‍ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ പറയുന്നത്. വിസ പുതുക്കാത്തതിന് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. കള്ളപ്പേരുകളില്‍ മറ്റ് ചിലരോടൊപ്പം മുംബൈയിലെയും ദില്ലിയിലെയും തന്ത്രപ്രധാനമായ ഓഫീസുകളില്‍ പ്രവേശിക്കാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നതായും ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടിബറ്റന്‍ പ്രവര്‍ത്തകരുമായി ഈ പത്രപ്രവര്‍ത്തകര്‍ക്ക് ബന്ധമുള്ളതും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കള്ളപ്പേരില്‍ അഭിമുഖങ്ങള്‍ നടത്തേണ്ട ആവശ്യമില്ലെന്നും ദലൈലാമ ഗ്രൂപ്പുമായി അഭിമുഖം നടത്തുന്നത് സാധാരണമാണെന്നും പത്രം വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+