മാലയുമായി മോദിക്കരികിലേക്ക് ഓടിയെത്തി യുവാവ്; ഗുരുതര സുരക്ഷാ വീഴ്ച, വീഡിയോ കാണാം
ബെംഗളൂരു: ദേശീയ യുവജവോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച. തന്റെ വാഹന വ്യൂഹത്തില്‍ നിന്ന് ആളുകള്‍ക്ക് നേരെ കൈ വീശി അഭിവാദ്യം ചെയ്യുന്നതിനിടെ ഒരാള്‍ പാഞ്ഞെത്തി പ്രധാനമന്ത്രിയെ മാല അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നരേന്ദ്ര മോദിക്ക് അരികിലേക്ക് ഓടിയെത്തിയ യുവാവ് അദ്ദേഹത്തിന് ഹാരാര്‍പ്പണം നടത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹന വ്യൂഹത്തിന് സമീപത്തേക്ക് ഓടി എത്തിയ യുവാവിനെ തടയുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 26-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണ് പധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ എത്തിയത്.

ഹുബ്ബള്ളിയില്‍ എത്തിയ നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. ഉദ്ഘാടനത്തിന് ശേഷം റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി മോദിയെ അനുയായികള്‍ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുകയായിരുന്നു. ഇതിനിടെ ആണ് സുരക്ഷാ വീഴ്ച ഉണ്ടായത്. പ്രധാനമന്ത്രിയുടെ സുരക്ഷാ സേനയും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മാലയുമായി ഓടി എത്തിയ യുവാവിനെ നീക്കിയത്.
അതേസമയം യുവാവ് കൊണ്ട് വന്ന മാല സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു. ഈ സമയവും പ്രധാനമന്ത്രി അനുയായികളെ കൈ വീശി കാണിക്കുകയായിരുന്നു. രാജ്യത്ത് അതീവ സുരക്ഷാ വിഭാഗത്തില്‍പ്പെടുന്ന നേതാവാണ് പ്രധാനമന്ത്രി. അതിനാല്‍ പൊതുപരിപാടികളില്‍ പോലും വളരെ നിയന്ത്രിച്ച് മാത്രമെ ആള്‍ക്കാരെ പ്രധാനമന്ത്രിക്ക് സമീപത്തേക്ക് പ്രവേശിപ്പിക്കാറുള്ളൂ. അതേസമയം യുവജനോത്സവത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യും.
ജനുവരി 12 ന് ആണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7500-ലധികം പ്രതിനിധികള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. 'വിക്ഷിത് യുവ-വിക്ഷിത് ഭാരത്' എന്നതാണ് ഈ വര്‍ഷത്തെ ദേശീയ യുവജനോത്സവത്തിന്റെ പ്രമേയം. കൂടാതെ വിവിധ തൊഴില്‍ മേഖലകള്‍, വ്യവസായം, നവീകരണം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, സമാധാനം തുടങ്ങിയ അഞ്ച് വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും നടക്കും.
ചടങ്ങില്‍ പ്രത്യേക യോഗാ പ്രദര്‍ശനവും ഉണ്ടാകും. 5 ദിവസത്തെ യുവജനോത്സവത്തിലെ പ്രധാന ആകര്‍ഷണമായിരിക്കും ഇത്. ഏകദേശം 10 ലക്ഷത്തോളം പേരാണ് ഈ യോഗ പ്രദര്‍ശനത്തില്‍ പങ്കെടുക്കുക എന്നാണ് വിവരം.












Click it and Unblock the Notifications