Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ 40 കോടി പേർ കോവിഡ്​ ഭീഷണിയിൽ; 67 ശതമാനം പേരിൽ കൊവിഡ് ആന്‍റിബോഡി രൂപപ്പെട്ടെന്ന് സീറോസർവേ

ദില്ലി: രാജ്യത്തെ 40 കോടി ആളുകൾ ഇപ്പോഴും കൊവിഡ് ഭീഷണിയിലെന്ന് സീറോ സർവേ റിപ്പോർട്ട്. ഇന്ത്യൻ ജനസംഖ്യയുടെ മൂന്ന് രണ്ട് പേരിലും കൊവിഡിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ അടക്കം 67. 6 ശതമാനം പേരിലാണ് കൊറോണ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ദേശീയ സെറോസർവെയുടെ ഘട്ടത്തിൽ കൊറോണ വൈറസിനോടുള്ള അപകടസാധ്യത വിലയിരുത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കുട്ടികളെക്കൂടി ഉൾപ്പെടുത്തിയിരുന്നു.

രാജ്യത്തെ 6-17 വയസ് പ്രായമുള്ള കുട്ടികളിൽ 50 ശതമാനത്തിലധികം പേരും കൊവിഡ് രോഗബാധിതരാണെന്നും ഇവരുടെ ശരീരത്തിൽ ഇതിനെതിരെ ആന്റിബോഡികൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും സർവേയിൽ കണ്ടെത്തി. 45-60 വയസ് വരെ പ്രായമുള്ളവരിൽ 77.6 ശതമാനമാണ് ആന്റിബോഡിയുടെ സാന്നിധ്യം. , 60 വയസ്സിനു മുകളിലുള്ളവരിൽ 76.7 ശതമാനവും , 18-44 വയസ് വരെ പ്രായമുള്ളവരിൽ 66.7 ശതമാനവുമാണ് ആന്റിബോഡിയുടെ സാന്നിധ്യം.

coronavirus46-1

സീറോ സർവേയിലെ കണ്ടെത്തലുകൾ പുറത്തുവിട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയം, സീറോ-പ്രബലത കുറവുള്ള സംസ്ഥാനങ്ങളിലും ജില്ലകളിലും കൊവിഡിന്റെ കൂടുതൽ തരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ജൂൺ-ജൂലൈ മാസങ്ങളിലാണ് സെറോ സർവേയുടെ നാലാം റൗണ്ട് നടത്തിയത്. കുട്ടികൾക്ക് പുറമെ ഓരോ ജില്ലയിലെയും 100 ആരോഗ്യ പ്രവർത്തകരെയും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് മുതിർന്നവരിൽ 13 ശതമാനം ആളുകൾക്ക് രണ്ട് ഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ചതായി സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ജനസംഖ്യയുടെ ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സീറോ വ്യാപനം കണ്ടെത്തി. "ഈ സെറോസർവേ ഫലങ്ങൾ പ്രതീക്ഷയ്ക്ക് വകനൽകുന്നതാണെന്ന്" ഡിജി ഐസിഎംആർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+