കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറോ ടൈപ്പ് ഡെങ്കിപ്പനി; കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ

Google Oneindia Malayalam News

ദില്ലി; 11 സംസ്ഥാനങ്ങളിൽ സീറോ ടൈപ്പ് -2 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ശനിയാഴ്ച ഉന്നത തല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. മറ്റു രോഗരൂപങ്ങളെക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ യോഗത്തിൽ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, കേരളം, എംപി, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണ് സീറോ ടൈപ്പ് 2 കേസുകൾ റിപ്പോർട്ട് ചെയ്തത്.

dengue

കേസുകള്‍ നേരത്തേ കണ്ടെത്തല്‍, പനി ഹെല്‍പ്പ് ലൈനുകളുടെ പ്രവര്‍ത്തനം തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹം യോഗത്തിൽ നിര്‍ദ്ദേശിച്ചു. ടെസ്റ്റിംഗ് കിറ്റുകള്‍, ലാര്‍വിസൈഡുകള്‍, മരുന്നുകള്‍ എന്നിവയുടെ മതിയായ സംഭരണം പനി സര്‍വേ, സമ്പര്‍ക്കം കണ്ടെത്തല്‍ (കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്), വെക്റ്റര്‍ കണ്‍ട്രോള്‍ തുടങ്ങിയ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള ദ്രുത പ്രതികരണ സംഘങ്ങളുടെ വിന്യാസം; രക്തത്തിന്റെയും രക്ത ഘടകങ്ങളുടെയും, പ്രത്യേകിച്ച് പ്ലേറ്റ്‌ലെറ്റുകളുടെയും മതിയായ സംഭരണത്തിനായി രക്ത ബാങ്കുക, ഹെല്‍പ്പ് ലൈനുകള്‍, വെക്റ്റര്‍ നിയന്ത്രണ രീതികള്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ എന്നിവ സംബന്ധിച്ച് ഐ.ഇ.സി(ഇന്‍ഫര്‍മേഷന്‍, എഡ്യുക്കേഷന്‍, കമ്മ്യൂണിക്കേഷന്‍) പ്രചരണങ്ങള്‍ നടത്തണമെന്ന് രാജീവ് ഗൗബ പറഞ്ഞു.

അതേസമയം കൊവിഡ് സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് യോഗത്തിൽ 15 സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി നിർദ്ദേശം നൽകി. 15 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണ്.ഈ ജില്ലകളില്‍ 34 എണ്ണത്തില്‍ പോസിറ്റിവിറ്റി 10% ലധികവും 36 ജില്ലകളില്‍ പോസിറ്റിവിറ്റി 5%-10%പരിധിയിലുമാണ്. വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്ത് ജനക്കൂട്ടങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെയുള്ള ആവശ്യമായ എല്ലാ മുൻകരുതലുകളും സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി.മാളുകള്‍, പ്രാദേശിക വിപണികള്‍, ആരാധനാലയങ്ങള്‍ എന്നിവ സംബന്ധിച്ച് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

ആശുപത്രി പശ്ചാത്തലസൗകര്യം, ഓക്‌സിജന്റെ ലഭ്യത, മരുന്നുകളുടെ കരുതല്‍ സ്‌റ്റോക്കുകള്‍ വർധിപ്പിക്കൽ, ആംബുലന്‍സ് സേവനങ്ങള്‍, ഐ.ടി സംവിധാനങ്ങള്‍/ ഹെല്‍പ്പ് ലൈനുകള്‍/ ടെലിമെഡിസിന്‍ സേവനങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതിനുള്ള അടിയന്തിര നടപടി ആവശ്യമാണെന്നും യോഗത്തിൽ ആരോഗ്യ സെക്രട്ടറി നിർദ്ദേശിച്ചു..അടിയന്തര കോവിഡ് പ്രതികരണ പാക്കേജിന് കീഴില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും/ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അത് ഉചിതമായി ഉപയോഗിക്കണമെന്നും ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.

കുട്ടികളിലെ അണുബാധയുടെ വ്യാപനം നിരീക്ഷിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നിരവധി സംസ്ഥാനങ്ങളിൽ നിലവിൽ സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ.ജില്ലാതല അവലോകനം നടത്താനും ആവശ്യകതകള്‍ക്ക് അനുസൃതമായ മതിയായ മെഡിക്കല്‍ പശ്ചാത്തലസൗകര്യങ്ങളും വിതരണങ്ങളും സമാഹരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. കൂടാതെ, ഉയര്‍ന്നുവരുന്ന ആവശ്യകതകളെ അടിസ്ഥാനമാക്കി സ്വകാര്യമേഖലയുടെ ശേഷികള്‍ ഉപയോഗപ്പെടുത്താനും യോഗം നിർദ്ദേശിച്ചു.

പുതിയ ഫോട്ടോസുമായി ആനും മീരയും; രണ്ടാളും എങ്ങോട്ടേക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

കൊവിഡ് കേസുകൾ ഉയർന്ന് വരുന്ന സാഹചര്യത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണം,ആര്‍ടി-പിസിആര്‍ അനുപാതം നിലനിര്‍ത്തിക്കൊണ്ട് പരിശോധന വര്‍ദ്ധിപ്പിക്കണം, വാക്‌സിനേഷന്റെ വേഗതയും പരിധിയും ത്വരിതപ്പെടുത്തണം തുടങ്ങിയുള്ള നിർദ്ദേശങ്ങളും യോഗത്തിൽ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോള്‍ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ (ആരോഗ്യം), പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ (ആരോഗ്യം), മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

English summary
serotype dengue fever; The Central government has asked 11 states, including Kerala, to be vigilant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X