കാത്തിരുന്ന പ്രഖ്യാപനം; 6 മാസത്തിനുള്ളിൽ കുട്ടികൾക്കുള്ള വാക്‌സിൻ പുറത്തിറക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ദില്ലി : സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ( എസ് ഐ ഐ ) അടുത്ത ആറ് മാസത്തിനുള്ളില്‍ കുട്ടികള്‍ക്കായി കൊവിഡ് വാക്‌സിന്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനിയുടെ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു . 'കോവോവാക്സ്' എന്ന കൊവിഡ് വാക്സിന്‍ പരീക്ഷണത്തിലാണെന്നും മൂന്ന് വര്‍ഷം വരെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം ഒരു വ്യവസായ കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. നിലവില്‍, 18 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് കോവിഷീല്‍ഡും മറ്റ് കോവിഡ് വാക്‌സിനുകളും അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മ്മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് .
Recommended Video
കുട്ടികളില്‍ ഗുരുതരമായ രോഗങ്ങള്‍ നമ്മള്‍ കണ്ടിട്ടില്ല. ഭാഗ്യവശാല്‍ പരിഭ്രാന്തി പരത്തുന്ന ഒന്നും തന്നെ കുട്ടികളില്‍ കണ്ടെത്തിയിട്ടില്ല . എന്നിരുന്നാലും, ആറ് മാസത്തിനുള്ളില്‍ ഞങ്ങള്‍ കുട്ടികള്‍ക്കായി ഒരു വാക്‌സിന്‍ പുറത്തിറക്കുമെന്നും പൂനാവാല വ്യക്തമാക്കി . ഇന്ത്യയില്‍ ഇതിനകം ലൈസന്‍സുള്ള രണ്ട് കമ്പനികള്‍ ഉണ്ടെന്നും അവയുടെ വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

നിങ്ങളുടെ കുട്ടികള്‍ക്ക് കൊവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ നല്‍കണമെന്ന് ഞാന്‍ കരുതുന്നു . ഒരു ദോഷവുമില്ല, ഈ വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് , നിങ്ങളുടെ കുട്ടികള്‍ക്ക് എല്ലാ വിധത്തിലും വാക്‌സിനേഷന്‍ നല്‍കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അതിനെക്കുറിച്ച് സര്‍ക്കാര്‍ അറിയിപ്പുകള്‍ക്കായി കാത്തിരിക്കുക, നിങ്ങള്‍ അതിനായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറയുന്നു. ആറ് മാസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ വാക്‌സിന്‍ പുറത്തിറങ്ങുമെന്നും അ്‌ദ്ദേഹം വ്യക്തമാക്കി .
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍
കൂടാതെ , വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുമെന്നും പകര്‍ച്ചവ്യാധികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുമെന്നും കാണിക്കാന്‍ മതിയായ ഡാറ്റയുണ്ടെന്ന് പൂവനാവല പറഞ്ഞു. അതേസമയം , ഒമൈക്രോണ്‍ വേരിയന്റ് കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന് ഇതുവരെ ഒന്നും പറയാനാകില് ല, എന്നാല്‍ കൊവിഡ് ഇതുവരെ കുട്ടികളെ ഗുരുതരമാക്കിയിട്ടില് ല.
അതേ സമയം , 18 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് കോവിഷീല്‍ഡും മറ്റ് കോവിഡ് വാക്‌സിനുകളും അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മ്മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് . ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുത്തിവയ്ച്ച വാക്‌സിനുകളില്‍ ഒന്നാണ് കൊവിഷീല്‍. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിനാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവാക്‌സിന്‍. കൊവാക്‌സിനെ അടുത്തിടെയാണ് ലോകത്തെ മറ്റ് രാജ്യങ്ങള്‍ അംഗീകരിച്ചത് .












Click it and Unblock the Notifications