കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ വാക്സിൻ പരീക്ഷണം തുടരും: നിർത്തിവെക്കാൻ നിർദേശമില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

Google Oneindia Malayalam News

പൂനെ: കൊവിഡ് വ്യാപനത്തിനിടെ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി ആസ്ട്ര സെനേക്ക കൊവിഡ് വാക്സിന്റെ പരീക്ഷണം നിർത്തിവെച്ച നടപടി ഇന്ത്യയിലെ വാക്സിൻ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. മരുന്ന് കൊവിഡിനെതിരെ ഓക്സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത വാക്സിൻ വിജയകരമായാൽ ഇന്ത്യയിൽ വാക്സിൻ നിർമാണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. കൊറോണ വൈറസിനെതിരായുള്ള വാക്സിൻ പരീക്ഷണത്തിൽ അവസാന ഘട്ടത്തിലുള്ള ഒമ്പത് കമ്പനികളിൽ ഒന്നാണ് ആസ്ട്ര സെനേക്ക. കൊവിഡിനെതിരായ വാക്സിൻ പരീക്ഷണത്തിനിടെ ഇത്തരത്തിൽ പരീക്ഷണം നിർത്തിവെക്കുന്നത് ആദ്യമായാണ്.

'വികസനങ്ങളെയും മാറ്റങ്ങളെയും എതിര്‍ക്കുന്ന സിപിഎം ഭരിക്കുന്ന കേരളത്തില്‍ എങ്ങനെ വ്യവസായങ്ങളുണ്ടാകും''വികസനങ്ങളെയും മാറ്റങ്ങളെയും എതിര്‍ക്കുന്ന സിപിഎം ഭരിക്കുന്ന കേരളത്തില്‍ എങ്ങനെ വ്യവസായങ്ങളുണ്ടാകും'

ബ്രിട്ടനിൽ വാക്സിൻ കുത്തിവെച്ച വളന്റിയർമാരിൽ ഒരാൾക്ക് രോഗാവസ്ഥയുണ്ടായതോടെ പരീക്ഷണം നിർത്തിവെക്കുകയാണെന്ന് ആസ്ട്ര സെനേക്ക അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കമ്പനി പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. ആസ്ട്ര സേനേക്കയുമായി വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഓക്സ്ഫഡ് സർവ്വകലാശാല ഇതോടെ നിർത്തിവെച്ചത്. എന്നാൽ ഇന്ത്യയിൽ 17 കേന്ദ്രങ്ങളിലായാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ പരീക്ഷണം തുടരുമെന്ന് സിഇഒ അഡാർ പൂനെവായും വ്യക്തമാക്കിയിട്ടുണ്ട്.

corona-vaccine-

വാക്സിൻ പരീക്ഷണം നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പിസി നമ്പ്യാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിലാണ് മരുന്ന് അറിയപ്പെടുന്നത്. മരുന്ന് പരീക്ഷണങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ കുത്തിവെച്ചത് മൂലം ഉണ്ടായെന്ന് കരുതുന്ന രോഗത്തെക്കുറിച്ച് പഠിച്ച ശേഷം പരീക്ഷണം തുടരുമെന്ന കമ്പനി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
India May Allow Pharma Companies To Manufacture Sputnik Vaccine | Oneindia Malayalam

ബ്രിട്ടനിൽ വാക്സിൻ കുത്തിവെച്ച വളന്റിയർമാരിൽ ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത് ആ വ്യക്തിയുടെ നാഡീ പ്രശ്നങ്ങൾ മൂലമാണെന്നും പൂനെവാല വ്യക്തമാക്കി. വാക്സിൻ പരീക്ഷണങ്ങൾ നടക്കുമ്പോൾ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഞങ്ങളുടെ വാക്സിന്റെ ഉത്പാദനം നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരുന്ന് പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവെച്ച ശേഷം വ്യക്തികൾ രോഗിബാധിതനാവുകയോ മരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളുണ്ട്. ഈ സമയത്ത് പരീക്ഷണങ്ങൾ നിർത്തിവെക്കുകയാണ് വേണ്ടത്. പരീക്ഷണം നടത്തുന്നവർ അതിനാവശ്യമായ നടപടി ക്രമങ്ങൾ പാലിക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വാക്സിൻ പരീക്ഷണം നിർത്തിവെക്കുന്നത് തുടർച്ചയെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

English summary
Serum Institute CEO says UK incident won't impact Indian vaccine trials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X