ഓക്സ്ഫോര്‍ഡ് വാക്സിനെതിരായ ആരോപണം; മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ
മുംബൈ: കോവിഷീല്‍ഡ് കോവിഡ് വാക്സിനെതിരെ ആരോപണം ഉന്നയിച്ച ചെന്നൈ സ്വദേശിക്കെതിരെ 100കോടിരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയത് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. വാക്സിന് നിരമാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ടും ഓക്സഫോര്‍ഡ് സര്‍വ്വകലാശാലയും ചേര്‍ന്നാണ് കോവിഷീല്‍ഡ് വാക്സിന് നിര്‍മ്മിച്ചിരിക്കുന്നത്.
കോവിഷീല്‍ഡില്‍ പരീഷണ ഘട്ടത്തില്‍ വാളണ്ടിയര്‍ ആയിരുന്ന 40കാരനായ ചെന്നൈ സ്വദേശിയാണ് കോവിഷീല്‍ഡ് വാക്സിന് നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. പരീക്ഷണ ഘട്ടത്തില്‍ കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചതുമൂലം ശാരീരികവും,നാഡീ സംബന്ധവുമായി ഗുരുതര പ്രശ്നങ്ങളാണ് നേരിടുന്നതെന്നും, നഷ്ടപരിഹമായി വാക്സിന് കമ്പനി 5 കോടി രൂപ നല്‍കണമെന്നുമായിരുന്നു ചെന്നൈ സ്വദേശിയുടെ ആരോപണം. നഷ്ടപരിഹാരമാവശ്യപ്പെട്ട് അസ്ട്രാകാസെന്കാ കമ്പനിക്ക് ചെന്നൈ സ്വദേശി നോട്ടീസ് അയച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണം തള്ളിയ സിറം ഇന്‍സ്റ്റ്യൂട്ട് ഇയാള്‍ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. വാളണ്ടിയറുടെ ആരോഗ്യ അവസ്ഥയും, കോവിഡ് വാക്സിന് ഡോസ് സ്വീകരിച്ചതും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കി.
അപമാനകരവും, തികച്ചും മാന്യമല്ലത്തതുമായ പെരുമാറ്റമാണ് ചെന്നൈ സ്വദേശിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് സിറം ഇന്‍സ്റ്റ്യൂട്ട് ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നു. വാളണ്ടിയര്‍ പറയുന്നത് നുണയാണ്. അദ്ദേഹം തന്റെ ആരോഗ്യപ്രശ്നങ്ങളെ കോവിഡ് വാക്സിനില്‍ പഴിചാരുകയാണെന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട് ആരോപിച്ചു.
മാന നഷ്ടക്കേസിന് പുറമേ ചെന്നൈ സ്വദേശിക്കെതിരെ ക്രമിനല്‍ കേസും കമ്പനി ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് സമ്പന്ധിച്ച നോട്ടീസ് ഇന്ന് ചെന്നൈ സ്വദേശിക്ക് ലഭിക്കും.ആരോപണം യാതൊരു രീതിയിലും അടിസ്ഥാനമില്ലാത്തതാണെന്നും, വാക്സിന് കമ്പനിയില്‍ നിന്നും പണം തട്ടാനുള്ള ശ്രമമാണിതിനു പിന്നിലെന്നും സിറം ഇന്സ്റ്ററ്റിയൂട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
കോവിഷീല്‍ഡ് വാക്സിന് നേരത്തെ 95 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയതായി വാക്സിന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന് ഉപയോഗിക്കാന്‍ ഇന്ത്യന്‍ റഗുലേറ്റേഴ്സില് നിന്നും അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിയൂട്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചതിനു 24 മണിക്കൂര്‍ പിന്നിടും മുന്‍പാണ് ആരോപണവുമായി ചെന്നൈ സ്വദേശി രംഗത്തെത്തിയത്.ഫെബ്രുവരിയോടെ കോവിഷീല്‍ഡ് വാക്സിന് ഇന്ത്യയില്‍ വിതരമം ചെയ്യുമെന്ന് നേരത്തെ സിറം ഇന്‍സ്റ്റിയൂട്ട് മേധാവി പൂനം വാല പ്രഖ്യാപിച്ചിരുന്നു. ഡോസിന് 100 രൂപയില്‍ താഴെ വാക്സിന് ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.